ദോഹ: ഖത്തറിൽ ഈന്തപ്പഴ മേള. സൂഖ് വാഖിഫിലാണ് വിവിധയിനം പ്രാദേശിക ഈന്തപ്പഴങ്ങളുടെയും ഈന്തപ്പഴ ഉൽപന്നങ്ങളുടെയും മേള നടക്കുന്നത്. 23 വരെയാണ് മേള നടക്കുക. 55 ഫാമുകളും ദേശീയ കമ്പനികളും മേളയിൽ പങ്കെടുക്കുന്നു. കിലോയ്ക്ക് 8 മുതൽ 15 റിയാൽ വരെയാണു ഈന്തപ്പഴത്തിന്റെ വില. സാധാരണ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെയും വാരാന്ത്യത്തിൽ രാത്രി 10 വരെയും മേള നടക്കും.
Read Also: സമര സ്ഥലത്തേക്ക് കൂലിപ്പണിക്കാരനായ ലക്ബീറിനെ കൊണ്ടുപോയത് ആരാണെന്ന് അന്വേഷിക്കണം: കുടുംബം
കോവിഡ് വാക്സിനേഷൻ 2 ഡോസും പൂർത്തിയാക്കിയവർക്കാണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുക. മേളയിലെത്തുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മേളയുടെ ഭാഗമായി കർഷകരിൽ നിന്നു സന്നദ്ധസംഘടനകൾ ഈന്തപ്പഴം നേരിട്ടു വാങ്ങി വിവിധ രാജ്യങ്ങളിലെ നിർധനർക്കു വിതരണം ചെയ്യും. ഇതിനായി ഒരു കോടി റിയാൽ അധികൃതർ അനുവദിച്ചിട്ടുണ്ട്.
അതേസമയം പനയോലകൾ കൊണ്ടു നിർമിച്ച ബാഗുകളും കരകൗശല ഉൽപന്നങ്ങളും മേളയിലുണ്ടാകും. ഈന്തപ്പന കൃഷി വ്യാപകമാക്കാൻ കർഷകർക്കു പ്രോത്സാഹനവും നൽകും.
Read Also: പ്രസവിച്ചത് പെണ്‍കുഞ്ഞിനെ, നല്‍കിയത് ആണ്‍കുഞ്ഞിനെ: ആശുപത്രി അധികൃതര്‍ കുഞ്ഞിനെ മാറ്റിയെന്ന് യുവതി
Post Your Comments