ദുബായ്: ഐപിഎല്ലിൽ നിന്ന് ഈ സീസണിൽ വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ച് നാലാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ധോണി മനസ്സു തുറന്നത്. കിരീട നേട്ടത്തോടെ 12 വർഷം നീണ്ട ചെന്നൈ സൂപ്പർ കിങ്സ് പൈതൃകം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇനിയും താൻ അവസാനിപ്പിച്ചിട്ടില്ല എന്നായിരുന്നു ധോണിയുടെ മറുപടി.
‘ഞാൻ മുമ്പ് പറഞ്ഞതുപോലെ, അത് ബിസിസിഐയുടെ കൈകളിലാണ്. പുതിയ രണ്ട് ടീമുകൾ വരുന്നു ചെന്നൈ സൂപ്പർ കിംഗ്സിന് എന്താണ് നല്ലതെന്ന് തീരുമാനിക്കണം. ഞാൻ ടോപ് ഓർഡറിൽ കളിക്കുക എന്നതല്ല. ശക്തമായ ഒരു കോർ ഉണ്ടാക്കുകയാണ് ലക്ഷ്യം. അടുത്ത 10 വർഷത്തേക്ക് സംഭാവന നൽകാൻ കഴിയുന്ന ആളുകളെ കോർ ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ടതുണ്ട്’ ധോണി പറഞ്ഞു.
Read Also:- ചോളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
അതേസമയം, ഐപിഎൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്താണ് ചെന്നൈ സൂപ്പർ കിംഗ്സ് നാലാം ഐപിഎൽ കിരീടം ചൂടിയത്. ചെന്നൈക്കെതിരെ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.
Post Your Comments