Latest NewsNewsIndia

ക്രിസ്​തുമതം സ്വീകരിച്ച ഒന്‍പത്​ പേര്‍ തിരികെ ഹിന്ദുമതത്തിലേക്ക്: ചടങ്ങിൽ ബിജെപി എംഎല്‍എയുടെ അമ്മയും

ചിത്രദുര്‍ഗ: മുന്‍ കര്‍ണാടക മന്ത്രിയും ബിജെപി എംഎല്‍എയുമായ ഗൂലിഹട്ടി ശേഖറിന്‍റെ അമ്മയടക്കം ക്രിസ്​തുമതത്തിലേക്ക്​ മതം മാറിയ 9 ​ പേർ ഹിന്ദുമതത്തിലേക്ക്​ തിരികെയെത്തി. കഴിഞ്ഞ ആഴ്ച ഹാലുരാമേശ്വര ക്ഷേത്രത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ്​ ഇവർ വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്​​. ക്രിസ്​ത്യന്‍ മിഷണറിമാര്‍ തന്‍റെ മാതാവടക്കമുള്ള 9 ​ പേരെ നാലുവര്‍ഷം ​മുമ്പ്​ കേരളത്തില്‍ വെച്ച് മതം മാറ്റിയതായി​ എംഎല്‍എ ശേഖർ ആരോപിച്ചിരുന്നു. തന്‍റെ അമ്മയെ ബ്രയിന്‍ വാഷ്​ ചെയ്​ത്​ ക്രിസ്​ത്യാനിയാക്കിയെന്നായിരുന്നു​ ഗൂലിഹട്ടി ശേഖർ ആരോപിച്ചത്.

‘ക്രിസ്​ത്യന്‍ മിഷണറിമാര്‍ ഹൊസദുര്‍ഗ നിയമസഭ മണ്ഡലത്തില്‍ വ്യാപകമായി മതം മാറ്റം നടത്തുകയാണ്​. അവര്‍ 18000 മുതല്‍ 20000 ഹിന്ദുക്കളെ വരെ ക്രിസ്​ത്യാനികളാക്കി. അവര്‍ തന്‍റെ അമ്മയെ വരെ മതം മാറ്റി. അവര്‍ ഇപ്പോള്‍ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ വിസമ്മതിക്കുകയാണ്​. എന്‍റെ അമ്മയുടെ മൊബൈല്‍ റിങ്​ടോണ്‍ വരെ ക്രിസ്​ത്യന്‍ പ്രാര്‍ഥന ഗീതമാക്കി. ശേഖര്‍ ആരോപിച്ചു. ഇപ്പോള്‍ വീട്ടില്‍ പൂജ നടത്താന്‍ വരെ പ്രയാസമാണെന്നും അമ്മയോടെന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ജീവിതം അവസാനിപ്പിക്കുമെന്ന്​ പറയുകയാണെന്നും ശേഖര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button