ദുബായ്: കാഴ്ച്ചക്കാർക്ക് വിസ്മയ കാഴ്ച്ചയൊരുക്കി എമിറേറ്റ്സ് എക്സ്പോ സ്പെഷ്യൽ വിമാനം. ദുബായ് എക്സ്പോ 2020 ന്റെ പ്രചാരണത്തിനായി പ്രത്യേകം ഡിസൈൻ ചെയ്ത എമിറേറ്റ്സ് വിമാനം ബുർജ് ഖലീഫയ്ക്ക് സമീപം താഴ്ന്ന് പറന്നാണ് കാഴ്ച്ചക്കാർക്ക് വിരുന്നൊരുക്കിയത്. പൊതുജനങ്ങൾക്ക് ചിത്രങ്ങളെടുക്കാനുള്ള അവസരം നൽകിയാണ് വിമാനം പറന്നത്.
Read Also: മുംബൈയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട: ഒരു കോടി രൂപയുടെ ലഹരി മരുന്ന് എൻസിബി പിടികൂടി
ദുബായ് എക്സ്പോ 2020 ന്റെ ലോഗോയും തീയതിയും ആലേഖനം ചെയ്ത് പ്രത്യേക വർണ്ണത്തിലാണ് എമിറേറ്റ്‌സ് വിമാനം ഒരുക്കിയിരുന്നത്. എ 380 വിമാനമാണ് ഇത്തരത്തിൽ പ്രത്യേകമായി ഡിസൈൻ ചെയ്തിരിക്കുന്നത്. പച്ച, ഓറഞ്ച്, പർപ്പിൾ, പിങ്കള, ചുവപ്പ് തുടങ്ങി 11 നിറങ്ങൾ വിമാനത്തിലുണ്ട്. ‘സീ യൂ ദെയർ’ എന്നും വിമാനത്തിലെഴുതിയിട്ടുണ്ട്. വിമാനച്ചിറകുകളുടെ താഴെയുള്ള എൻജിൻ കൗളുകളിലാണ് എക്സ്പോയുടെ തീയതി കുറിച്ചിരിക്കുന്നത്. 11 നിറങ്ങളാണ് വിമാനത്തിൽ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നത്.
16 ദിവസവും 4,379 മണിക്കൂറുമെടുത്താണ് വിമാനത്തിന് രൂപമാറ്റം വരുത്തിയത്.
Post Your Comments