Latest NewsIndia

മുംബൈയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട: ഒരു കോടി രൂപയുടെ ലഹരി മരുന്ന് എൻസിബി പിടികൂടി

വാസായ് ഈസ്റ്റ് ദേശീയ പാതയ്‌ക്ക് സമീപം വെള്ളിയാഴ്ചയാണ് മുഹമ്മദ് അജാസ് അറസ്റ്റിലാകുന്നത്.

മുംബൈ: മഹാരാഷ്‌ട്രയില്‍ രണ്ടിടങ്ങളിലായി ഒരു കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. 505 ഗ്രാം മെഫഡ്രോണ്‍ ആണ് പരിശോധനയില്‍ കണ്ടെടുത്തത്. തെക്കന്‍ മുംബൈയിലെ ജെജെ റോഡ് സ്വദേശിയായ മുഹമ്മദ് അജാസ് യാക്കൂബ് ഷെയ്ഖ് എന്ന യുവാവാണ് എന്‍സിബിയുടെ അറസ്റ്റിലായത്. വാസായ് ഈസ്റ്റ് ദേശീയ പാതയ്‌ക്ക് സമീപം വെള്ളിയാഴ്ചയാണ് മുഹമ്മദ് അജാസ് അറസ്റ്റിലാകുന്നത്.

പിടിയിലാകുമ്പോള്‍ 205 ഗ്രാം മെഫഡ്രോണ്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നലാസോപാറയില്‍ നിന്നും 300 ഗ്രാം മെഫഡ്രോണ്‍ കൂടി കണ്ടെത്തുന്നത്. അറസ്റ്റിലായ മുഹമ്മദ് അജാസിന് നൈജീരിയന്‍ പൗരനാണ് മയക്കുമരുന്നുകള്‍ വിതരണം ചെയ്തിരുന്നത്.

തുടര്‍ന്ന് മുംബൈയിലെ ഇടപാടുകാരന് മയക്കുമരുന്നെത്തിക്കാന്‍ ശ്രമിക്കുന്നതിന് മുന്നോടിയായി എന്‍സിബിയുടെ പിടിയിലാകുകയായിരുന്നു. അതേസമയം മുംബൈ മയക്കുമരുന്ന് കേന്ദ്രമാകുന്നുവെന്ന ആരോപണം ഉദ്ധവ് സർക്കാർ നിഷേധിക്കുന്നതിനിടയിലാണ് വീണ്ടും ഇത്തരം ലഹരിവേട്ടകൾ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button