Latest NewsSaudi ArabiaNewsInternationalGulf

തൗഫീഖ് അൽറബീഅയെ ഹജ്ജ് മന്ത്രിയായി നിയമിച്ച് സൗദി അറേബ്യ

റിയാദ്: സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅയെ ഹജ്ജ് മന്ത്രിയായി നിയമിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അദ്ദേഹത്തെ ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാണ് ഹജ്ജ് മന്ത്രിയായി നിയമിച്ചത്.

Read Also: ഗര്‍ഭഛിദ്ര നിയമം മനുഷ്യജീവന്റെ മേലുള്ള ഭീകരാക്രമണം: നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ

കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് മികച്ച പ്രവർത്തനമാണ് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ നേതൃത്വത്തിൽ നടന്നിരുന്നത്. ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ ആണ് പുതിയ ആരോഗ്യമന്ത്രി. യാൻബു, ഉംലുജ്, അൽ വാജ്, ദുബ മേഖലകളുടെ വികസനത്തിന് മേൽനോട്ടം വഹിക്കുന്ന ഒരു പുതിയ ബോഡി സ്ഥാപിക്കാനും സൽമാൻ രാജാവ് ഉത്തരവിട്ടു.

Read Also: കർഷകപ്രതിഷേധ സ്ഥലം കുറ്റകൃത്യകേന്ദ്രം: മേഖലയിൽ ഇതുവരെ 20 ലേറെ പെൺകുട്ടികളെ കാണാതായി, വഴിയാത്രക്കാർക്ക് പോലും രക്ഷയില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button