ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ പോലീസ് ബാരിക്കേഡിൽ ദളിത് യുവാവിന്റെ വികൃതമായ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് വാർത്തകളിൽ ഇടംപിടിച്ച സിംഗ്-കുണ്ടലി അതിർത്തിയിലെ കർഷകരുടെ പ്രതിഷേധ സ്ഥലത്തുനിന്ന് നിരവധി പരാതികൾ ഉയരുന്നു. സമര സ്ഥലത്തു നിന്ന് ഇതുവരെ ഒന്നര ഡസനിലധികം പെൺകുട്ടികളെ കാണാതായതായാണ് റിപ്പോർട്ട്.
ദേശീയ മാധ്യമമായ ദൈനിക് ജാഗ്രനിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ നവംബർ മുതൽ കർഷകർ ക്യാമ്പ് ചെയ്യുന്ന പ്രതിഷേധ സ്ഥലം ക്രമേണ ഒരു കുറ്റകൃത്യ കേന്ദ്രമായി മാറിയിരിക്കുകയാണെന്നു പറയുന്നു. അവിടെ പ്രതിഷേധത്തിന്റെ പേരിൽ എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളും വളരുന്നു. ഇവിടം സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുപോലെ, പ്രാദേശിക കച്ചവടക്കാരെ സമരസ്ഥലത്ത് താമസിക്കുന്ന കർഷകർ എന്ന് സ്വയം പറയുന്ന സമരക്കാർ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി പരാതിപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ട് അനുസരിച്ച്, സമരക്കാരുടെ താവളമായി സിംഗു-കുണ്ഡലി അതിർത്തിയോട് ചേർന്നുള്ള കോളനികളിൽ നിന്ന് നിരവധി പെൺകുട്ടികളെ കാണാതായതായി പോലീസിന് നിരന്തരം പരാതികൾ ലഭിക്കുന്നുണ്ടെന്നാണ്. എന്നാൽ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നതായും ആരോപണമുണ്ട്. പ്രദേശത്ത് പ്രതിഷേധക്കാർ എന്ന പേരിൽ ക്രിമിനലുകളുടെ കുത്തൊഴുക്ക് ഉണ്ടായിട്ടും അവർക്കെതിരേ പരാതികൾ നൽകിയിട്ടും, അവർക്കെതിരെ നടപടിയെടുക്കാൻ നിയമപാലകർ തയ്യാറാകുന്നില്ല എന്നും ആരോപണമുണ്ട്.
കൂടാതെ, ഈ പ്രക്ഷോഭകാരികൾ തങ്ങളെ വാളും കുന്തവും ഉപയോഗിച്ച് ആക്രമിച്ചതായി പ്രദേശത്തെ പ്രാദേശിക കടയുടമകൾ പരാതിപ്പെടുന്നു. ഈയിടെ ഈ പ്രദേശത്ത് ഒരു വാഹനത്തിൽ ഖാലിസ്ഥാൻ പതാക സ്ഥാപിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. ഗുരുഗ്രന്ഥ സാഹിബിനെ മതനിന്ദ നടത്തിയെന്നാരോപിച്ച് ദളിത് യുവാവിനെ ക്രൂരമായികൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി പോലീസ് ബാരിക്കേഡിൽ തൂക്കിയതിന്റെ പശ്ചാത്തലത്തിലാണ് പെൺകുട്ടികളെ കാണാതായെന്ന റിപ്പോർട്ട് പുറത്തുവന്നത്.
പക്ഷേ, ഈ ക്രൂര കൊലപാതകത്തിന് വളരെ മുമ്പുതന്നെ, ക്യാമ്പിംഗ് സൈറ്റുകൾ കുറ്റവാളികളുടെയും ഗുണ്ടകളുടെയും പ്രജനന കേന്ദ്രമായി മാറിയെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഏപ്രിലിൽ, പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ ഇവിടെയെത്തിയ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു. ഇരയായ പെൺകുട്ടി പിന്നീട് ഏപ്രിൽ 30 -ന് മരിച്ചു. 2021 മാർച്ചിൽ സമരസ്ഥലത്ത് വെടിവെപ്പുണ്ടായി. പലതരം പ്രകോപനങ്ങളും അക്രമങ്ങളുമാണ് ഇവരിൽ നിന്ന് രാജ്യത്തിന് നേരിടേണ്ടി വരുന്നത്.
Post Your Comments