മലപ്പുറം: വിമർശനങ്ങൾക്കും വിമർശകർക്കും അതിരൂക്ഷ ഭാഷയിൽ മറുപടി നൽകി പി.വി. അൻവർ എം.എൽ.എ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 1992ൽ പറവൂരിൽ മണി ചെയിൻ തട്ടിപ്പ് നടത്തിയ ആളാണെന്ന് അൻവർ ആരോപിച്ചു.
മലപ്പുറം ഡി.സി.സി. പ്രസിഡൻ്റ് വി.എസ്. ജോയ് കുട്ടികുരങ്ങനെ പോലെ ആണെന്നും ജോയിക്ക് ഡി.സി.സി. ഓഫീസ് അടിച്ചു വാരാൻ പോലും യോഗ്യത ഇല്ലെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 1992ൽ പറവൂരിൽ മണി ചെയിൻ തട്ടിപ്പ് നടത്തിയ ആളാണെന്നും അഡ്വ: ജയശങ്കർ അടക്കമുള്ള നിരീക്ഷകർ പരനാറികൾ ആണെന്നും അൻവർ അധിക്ഷേപിച്ചു. ആഫ്രിക്കയിലെ സിയാറ ലിയോണിൽ നിന്നെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ‘1992ൽ പറവൂരിൽ മണി ചെയിൻ തട്ടിപ്പ് നടത്തിയ ആളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്. ഇതിൻ്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സതീശൻ പറഞ്ഞ അറപ്പുളവാക്കുന്ന വാക്കുകളൊന്നും ഞാൻ പറയുന്നില്ല. ഒരു ജനപ്രതിനിധി ആയത് കൊണ്ട് എല്ലാം സഹിക്കണം എന്നില്ല. ചില പരനാറികൾ പറയുന്ന തെമ്മാടിത്തരം സഹിച്ച് നിൽക്കാനാകില്ല’, അഡ്വ. ജയശങ്കർ, ഷാജഹാൻ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു അൻവറിൻ്റെ അധിക്ഷേപം.
ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടിൽ നിന്നും പോവുന്ന പിവി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എംഎൽഎക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. കഴിയില്ലെങ്കിൽ പണി മതിയാക്കി പോകാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. 15ാം കേരള നിയമസഭ 29 ദിവസങ്ങൾ ചേർന്നപ്പോൾ പി.വി അൻവർ വെറും അഞ്ച് ദിവസം മാത്രമാണ് ഹാജരായതെന്ന് സെക്രട്ടറിയേറ്റ് നൽകിയ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരുന്നു.
Post Your Comments