KottayamLatest NewsKeralaNattuvarthaNews

കനത്ത മഴ: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി, യാത്രക്കാരെ രക്ഷപ്പെടുത്തി

കോട്ടയത്ത് മലയോരമേഖലയിലും നഗരത്തിലും ശക്തമായ മഴ തുടരുകയാണ്

കോട്ടയം: കോട്ടയത്ത് ശക്തമായ മഴ തുടരുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങി കെഎസ്ആര്‍ടിസി ബസ്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിലാണ് കെഎസ്ആര്‍ടിസി ബസ് മുങ്ങിയത്. റോഡിലുണ്ടായിരുന്ന വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചു.

Read Also: കോട്ടയത്ത് ഉരുൾപൊട്ടൽ: മൂന്ന് വീടുകള്‍ ഒലിച്ചു പോയി: 13 പേരെ കാണാതായെന്ന് റിപ്പോർട്ട്

കോട്ടയത്ത് മലയോരമേഖലയിലും നഗരത്തിലും ശക്തമായ മഴ തുടരുകയാണ്. ചരിത്രത്തിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം വെള്ളം കയറിയതോടെ കുടുങ്ങി കിടക്കുന്ന ആളുകളെ പുറത്തെത്തിക്കാന്‍ ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടി. അതേസമയം ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും തുടരുകയാണ്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button