KeralaLatest NewsNews

പാലം മുറിച്ച് കടക്കവേ കാർ കുത്തൊഴുക്കില്‍ പെട്ടു: കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

തൊടുപുഴയിൽ കുത്തോഴുക്കിൽ പെട്ട കാർ ഒലിച്ചുപോയി കാറിനകത്തത് ഉണ്ടായിരുന്ന പെൺകുട്ടി മരിച്ചു. പെൺകുട്ടിക്കൊപ്പം യാത്ര ചെയ്തിരുന്ന യുവവൈന്റെ മൃതദേഹവും ഇപ്പോൾ കണ്ടെടുത്തു. അറക്കുളം മൂന്നുങ്കവയൽ പാലം മുറിച്ച് കടക്കവെയാണ് അപകടം. പെൺകുട്ടിയുടെ മൃതദേഹം കണിയാൻ തോട്ടിൽ നിന്നും കണ്ടെടുത്തു. കാറില്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. തൊടുപുഴ റെജിസ്ട്രേഷനിലുള്ള കാറാണ് ഒഴുക്കിൽപ്പെട്ടത്.

അതേസമയം, കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേരെ കാണാതായി. 3 വീടുകൾ ഒലിച്ചുപോയി. മൂന്ന് പേർ മരണപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനായും സജ്ജമാക്കാൻ നിർദ്ദേശം നൽകി. ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് പോലീസ് സംവിധാനം പ്രവര്‍ത്തിക്കും. മണ്ണ് ഇടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Also Read:തെക്കൻ കേരളത്തിൽ അതിശക്തമഴ: വെള്ളത്തിൽ മുങ്ങി താഴ്ന്ന പ്രദേശങ്ങൾ, മൂന്ന് മരണം, നിരവധി പേരെ കാണാതായി

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണം. അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാവുന്നതാണ്. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button