Latest NewsNewsInternationalGulfOman

എല്ലാ വിദേശികൾക്കും നാളെ മുതൽ വാക്‌സിൻ നൽകും: റസിഡൻസി കാർഡ് ഹാജരാക്കണമെന്ന് നിർദ്ദേശിച്ച് ഒമാൻ

മസ്‌കത്ത്: എല്ലാ പ്രവാസികൾക്കും നാളെ മുതൽ കോവിഡ് വാക്‌സിൻ നൽകുമെന്ന് ഒമാൻ. വടക്കൻ ബാത്തിന ഗവർണറേറ്റിലെ എല്ലാ പ്രവാസികൾക്കും നാളെ മുതൽ കോവിഡ് വാക്‌സിൻ നൽകുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Read Also: മൊബൈൽ പ്രേമം: യുവതിയെ തേടി കണ്ണൂരിലെത്തിയ വൃദ്ധൻ കബളിപ്പിക്കപ്പെട്ടു, ഒടുവില്‍ പോലീസ് വണ്ടിക്കൂലി നല്‍കി പറഞ്ഞുവിട്ടു

ലിവയിലെ ഒമാനി വിമൻസ് അസോസിയേഷൻ, സൊഹാർ റിഹാബിലിറ്റേഷൻ സെന്റർ, സഹം സ്‌പോർട്‌സ് ക്ലബ്, സുവൈഖ് വാലി ഓഫിസ് ഹാൾ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് വാക്‌സിനേഷൻ ഉണ്ടായിരിക്കുക. വാക്‌സിൻ സ്വീകരിക്കാനെത്തുന്നതിന് മുൻപ് തരാസുദ് പ്ലസ് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വാക്‌സിനേഷൻ കേന്ദ്രത്തിലെത്തുന്ന പ്രവാസികൾ റസിഡൻസി കാർഡ് ഹാജരാക്കുകയും ചെയ്യണമെന്നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: കുഞ്ഞിനെ കാണാനില്ലെന്ന സംഭവം: സിപിഎമ്മിന്റെ തലമൂത്ത നേതാക്കൾക്ക് പരാതി നൽകിയിരുന്നെന്ന് അനുപമ, വാദം സത്യമെന്ന് സതീദേവി

shortlink

Related Articles

Post Your Comments

Related Articles


Back to top button