Latest NewsCricketNewsSports

കൊൽക്കത്തയെ തകർത്ത് ചെന്നൈക്ക് നാലാം ഐപിഎൽ കിരീടം

ദുബായ്: ഐപിഎൽ പതിനാലാം സീസൺ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സിന് നാലാം ഐപിഎൽ കിരീടം. ചെന്നൈക്കെതിരെ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആദ്യം ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നായകൻ ഇയാൻ മോർഗന്റെ തീരുമാനം പാളിയ സൂചനയായിരുന്നു ചെന്നൈ ഓപ്പൺമാരുടെ പ്രകടനം.

ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡൂപ്ലെസിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ കൊൽക്കത്ത ബൗളർമാർ വിയർത്തു. ഋതുരാജ് ഗെയ്ക്വാദ് 27 പന്തിൽ 32 റൺസും ഫാഫ് ഡൂപ്ലെസി 59 പന്തിൽ 81 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ശുഭമാൻ ഗില്ലും (43 പന്തിൽ 51) വെങ്കിടേഷ് അയ്യരും ( 32 പന്തിൽ 50) ചേർന്ന് കൊൽക്കത്തയെ ജയത്തിലേക്ക് നയിക്കുമെന്ന് ആരാധകർ കരുതി.

എന്നാൽ അർധസെഞ്ചുറി പൂർത്തിയാക്കി ഉടനെ ടീം സ്കോർ 91ൽ നിൽക്കെ അയ്യർ പുറത്തായി. തുടർന്ന് ഗ്രീസിൽ എത്തിയ നിതീഷ് റാണ, സുനിൽ നരേയ്ൻ, നായകൻ ഇയാൻ മോർഗൻ, ദിനേശ് കാർത്തിക്, ഷക്കീബ് അൽ ഹസൻ എന്നിവർ വീണ്ടും നിരാശപ്പെടുത്തി.

Read Also:- കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

രാഹുൽ ത്രിപാഠി(2) കാര്യമായ സംഭാവനകൾ നൽകാതെ വേഗം പുറത്തായി. പിന്നീട് ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ ശിവം മാവിയും (13 പന്തിൽ 20), ലൂക്കി ഫെർഗുസനും (11 പന്തിൽ 18) പൊരുതി നോക്കിയെങ്കിലും സ്കോർ 164ൽ നിൽക്കെ മാവി പുറത്തായി. അതോടെ കൊൽക്കത്തയുടെ പോരാട്ടവും അവസാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button