മുംബൈ : ഷാരൂഖ് ഖാനോടും ഗൗരി ഖാനോടും വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ ആര്യന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുവെന്ന് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ലഹരികേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യനെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. രാവിലെയാണ് ആര്യന്‍ ഖാന്‍ മാതാപിതാക്കളെ വീഡിയോ കോളില്‍ വിളിച്ചത്. ഷാരൂഖിനും, ഗൗരിയ്ക്കും പുറമേ സഹോദരങ്ങളുമായും ആര്യന്‍ സംസാരിച്ചു. ഏകദേശം 10 മിനിറ്റോളം നേരം സംഭാഷണം തുടര്‍ന്നുവെന്നാണ് വിവരം. സംസാരത്തിനിടെ പൊട്ടിക്കരഞ്ഞ ആര്യനെ ഷാരൂഖും ഗൗരിയും ചേര്‍ന്ന് ആശ്വസിപ്പിച്ചു. ഗൗരിഖാനും വികാരാധീനയായി.
ആര്യന്റെ ജാമ്യാപേക്ഷയില്‍ വിധി വരുന്നതും കാത്ത് ഇരിക്കുകയാണ് ഷാരൂഖും കുടുംബവും. വാദം പൂര്‍ത്തിയായ ജാമ്യാപേക്ഷയില്‍ ഈ മാസം 20 നാണ് കോടതി വിധി പറയുക. ആര്യന്‍ ഖാനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്. ആര്യന്‍ ഖാന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ തെളിവായി എന്‍സിബി ഉയര്‍ത്തികാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
ജയിലില്‍ കഴിയുന്ന പുത്രനെക്കുറിച്ച് വലിയ ആശങ്കയാണ് ഗൗരിയ്ക്കും ഷാരൂഖ് ഖാനും ഉള്ളത്. നിലവില്‍ കാന്റീനിലെ ബിസ്‌ക്കറ്റ് മാത്രം കഴിക്കുന്ന ആര്യന്റെ ആരോഗ്യത്തില്‍ ഗൗരിഖാന് വലിയ ആശങ്കയുണ്ട്. വീട്ടില്‍ നിന്നോ പുറത്തുനിന്നോ ജയില്‍ പുള്ളികള്‍ക്ക് ആഹാരം അനുവദിക്കില്ല. ഫാസ്റ്റ് ഫുഡുമായി എത്തിയ ഗൗരിയെ കഴിഞ്ഞ ആഴ്ച എന്‍സിബി സംഘം മടക്കി അയച്ചത് വലിയ വാര്‍ത്തയായിരുന്നു. ചിലവുകള്‍ക്കായി ഷാരൂഖ് ആര്യന് കഴിഞ്ഞ ദിവസം അയച്ച മണിയോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ ആര്യന് കൈമാറിയിട്ടുണ്ട്.
Post Your Comments