UAELatest NewsNewsInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 35,187 വാക്‌സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 31,708 കോവിഡ് ഡോസുകൾ. ആകെ 20,645,011 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: ഉത്ര വധത്തിലെ പ്രതിക്ക് കിട്ടേണ്ടിയിരുന്നത് തൂക്കുകയർ, ശിഷ്ടകാലം ജയിലിൽ കിടന്ന് മാനസാന്തരം ഉണ്ടായിട്ട് എന്തിനാണ്?

യുഎഇയിലെ ജനസംഖ്യയിലെ 85 ശതമാനത്തിലധികം പേരും വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം 104 പുതിയ കോവിഡ് കേസുകളാണ് വെള്ളിയാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 179 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്.

738,372 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,31,984 പേർ രോഗമുക്തി നേടി. 2,118 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,270 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 334,150 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുത്: മുഹമ്മദ് റിയാസിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് കെ. ബാബു

shortlink

Related Articles

Post Your Comments

Related Articles


Back to top button