കല്യാണം കഴിക്കാൻ എന്തിനാണ് നിർബന്ധിക്കുന്നതെന്ന് ആക്റ്റിവിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ മൈത്രേയൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മൈത്രേയൻ വിവാഹവുമായി ബന്ധപ്പെട്ട തൻറെ കാഴ്ചപ്പാടുകൾ തുറന്ന് പറയുന്നത്. ഹോട്ടലുകാരും കല്യാണമണ്ഡപക്കാരും കടകളും കൂടി ചേർന്ന് നടത്തുന്ന ഒരു വലിയ കച്ചവട സാധ്യതയാണ് വിവാഹം. കല്യാണം എന്ന് പറയുന്നതിന് നല്ലൊരു കച്ചവടത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയ ആളുകൾ അതിനെ കച്ചവടമാക്കുന്നു.
ജനാധിപത്യ വികാസത്തെ തടസം ചെയ്തത് സ്‌കൂളുകളിലെ വിദ്യാഭ്യാസമാണെന്ന് മൈത്രേയൻ ആരോപിക്കുന്നു. കൂടുതലും സ്‌കൂളുകൾ തുടങ്ങിയിരിക്കുന്നത് ജാതിപാർട്ടിയും മതപാർട്ടിയുമാണ്. സമുദായത്തിനകത്തുള്ളവർക്ക് ജോലി കൊടുക്കുന്ന സ്ഥലമായി സ്‌കൂളിനെ മാറ്റി. ജാതിയും മതവും നിറഞ്ഞിരിക്കുന്ന സാമൂഹ്യവിരുദ്ധകേന്ദ്രങ്ങളായിട്ടുള്ള വീടുകളിനകത്താണ് നമ്മൾ ജനിക്കുന്നതെന്ന് മൈത്രേയൻ ചൂണ്ടിക്കാട്ടുന്നു.
Also Read:ഞാൻ തിരിച്ചെത്തിയെന്ന് പി വി അന്‍വര്‍: കാശുകൊടുത്താൽ നല്ല ബംഗാളികളെ കിട്ടുമെന്ന് സോഷ്യൽ മീഡിയ
‘ജനാധിപത്യ വിരുദ്ധമായിട്ടുള്ള ആശയങ്ങൾ പഠിപ്പിക്കുന്ന ഇടമാണ് വീട്. അന്യരെ വെറുക്കണം, അയൽവക്കത്ത് ഉള്ളവനെല്ലാം കൊള്ളാത്തവനാണ്, ആ വീട്ടിൽ പോയി ഭക്ഷണം കഴിക്കരുത്, അവർ നമ്മുടെ ആൾക്കാരല്ല എന്നൊക്കെ പഠിപ്പിക്കുന്ന വീടിനകത്ത് നിന്നും ആണ് നമ്മൾ പുറത്തുവരുന്നത്. ഒരു ഇണയോടൊത്ത് ജീവിക്കേണ്ട സമയത്ത് അത് ഒരിക്കലും പഠിപ്പിക്കാതെ, ഒരു ദിവസം പെട്ടന്ന് അവരെ കല്യാണം കഴിപ്പിക്കുകയാണ്. ആളുകൾ പരസ്പരം അറിയണം. കുട്ടിക്കാലത്ത് തന്നെ ആണും പെണ്ണും ഒന്നിച്ചിരുന്ന് വളരണം. അവരുടെ ജീവിതം തിരഞ്ഞെടുക്കേണ്ടവർ അവർ തന്നെയാണ്. ജാതിയും മതത്തിനും അനുസരിച്ച് കാശ് മേടിച്ച് ജീവിച്ച് കളയാമെന്ന് പള്ളീലച്ചന്മാരും മുക്രികളും പൂജാരിമാരും വിചാരിക്കുന്നിടത്താണ് നമ്മൾ കുടുങ്ങുന്നത്. അവന്മാർക്കൊക്കെ അടിത്തൂൺ കൊടുത്ത് പിരിക്കണം. ഈ പള്ളീലച്ചന്മാർക്ക് വേറെ വല്ല പണിയും അറിയാമോ? പറയുമ്പോൾ എല്ലാം പറയണമല്ലോ? ഇസ്‌ലാം മത ഹാജിമാരും മുക്രിമാരും, എന്ത് കുന്തവുമാണോ അതൊക്കെ. അമ്പലത്തിനകത്തെ പൂജാരിമാർ ഇവരെല്ലാം ഒരുപോലെ ഉപയോഗശൂന്യമാണ്. ആവശ്യമില്ലാത്ത ഒരു വിഭാഗമായി ഇവർ എന്നെ മാറിയതാണ്. വോട്ട് ചെയ്യാനുള്ള ഒരു ടൂൾ ആയി ഇവരെ രാഷ്ട്രീയപാർട്ടികൾ കണ്ടുപിടിച്ചതാണ് ഈ മതങ്ങൾ ഇങ്ങനെ വളരുന്നത്’, മൈത്രേയൻ പറയുന്നു.
Post Your Comments