MollywoodLatest NewsKeralaCinemaNewsEntertainment

ചിലർ കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു, സിനിമയിൽ അഭിനയിച്ചത് പണത്തിനു വേണ്ടി: സി.പി.എം അനുഭാവിയെന്ന് കനി കുസൃതി

കൊച്ചി: സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടി കനി കുസൃതി. മുൻപ് സിനിമ നിർമ്മാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി താരം രംഗത്തെത്തിയിരുന്നു. ചിലർ കിടപ്പറ പങ്കിടാൻ ആവശ്യപെട്ടിരുന്നുവെന്നും തന്നെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയവർ ഇതേ ആവശ്യവുമായി തന്റെ അമ്മയെയും സമീപിച്ചിരുന്നെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് സിനിമയോട് അത്ര ഇഷ്ടം ഉണ്ടാകാതിരുന്നതെന്ന് തുറന്നു പറയുകയാണ് നടി.

പണത്തിനു വേണ്ടി മാത്രമായിരുന്നു സിനിമ ചെയ്തിരുന്നതെന്ന് പറയുകയാണ് നടി. അതുകൊണ്ടാണ് പലപ്പോഴും സിനിമ ഉപേക്ഷിക്കാൻ താൻ തയ്യാറായിരുന്നതെന്നും താരം പറയുന്നു. റെഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തിലാണ് കനി തന്റെ സിനിമാ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്. കരിയറിന്റെ തുടക്കത്തില്‍ കഷ്ടപ്പെടേണ്ടി വന്നിരുന്നോയെന്ന ചോദ്യത്തിനു ‘സിനിമയില്‍ അഭിനയിക്കണമെന്ന് എനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല. എനിക്ക് അഭിനയിക്കാനുള്ള പാഷനുമില്ല. ഞാന്‍ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതുകൊണ്ടാണ്. നാടകത്തിന് വേണ്ടി പ്രൊഡക്ഷന്‍ വര്‍ക്ക് അടക്കം ചെയ്തിട്ടുണ്ട്. ഫിസിക്കല്‍ ആക്ടിംഗ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് പാരിസില്‍ പഠിക്കാന്‍ പോയത്’, എന്നായിരുന്നു നടിയുടെ മറുപടി.

Also Read:മനുഷ്യാവകാശ കമ്മിഷൻ ബോർഡ് വച്ച വാഹനത്തിൽ യാത്ര ചെയ്ത് ചികിത്സയുടെ മറവിൽ പീഡനം: യുവാവ് അറസ്റ്റിൽ

‘കരിയറിന്റെ തുടക്കത്തില്‍ പണത്തിന് വേണ്ടി മാത്രമായിരുന്നു ഞാന്‍ സിനിമകള്‍ ചെയ്തത്. കാര്യമായൊന്നും ആലോചിക്കാതെ അവസരം വന്നതിലെല്ലാം അഭിനയിച്ചു. പിന്നെ ഒരു തെരഞ്ഞെടുപ്പൊക്കെ നടത്താന്‍ മാത്രമുള്ള അവസരങ്ങളുമില്ലായിരുന്നു. ഇപ്പോള്‍ വരുന്ന പല സിനിമകളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ട്. പിന്നെ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്,’ കനി പറഞ്ഞു.

സജിൻ ബാബു സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാൻ താരത്തിന് സാധിച്ചു. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. ചിത്രത്തിന്റെ കഥ പറയാൻ സംവിധായകൻ എത്തിയപ്പോൾ ചെയ്യണമോയെന്ന് ആദ്യം ആലോചിച്ചിരുന്നുവെന്നു കനി പറഞ്ഞു. മുൻവർഷങ്ങളിൽ താരം നൽകിയ അഭിമുഖങ്ങളിൽ താൻ ഒരു സി പി എം അനുഭാവി ആണെന്ന് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ അന്ധതയില്ലെന്നും മറ്റ് രാഷ്ട്രീയ പാർട്ടിക്കാരുടെ വികസന കാഴ്ചപ്പാടുകൾ കേൾക്കാൻ താല്പര്യമാണെന്നും നടി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button