AlappuzhaKeralaNattuvarthaLatest NewsNews

ആറ് മാസം മുന്‍പ് കൊവിഡ് ബാധിച്ച്‌ മരിച്ച കണ്ടക്‌ടർക്ക് സ്ഥലമാറ്റം: കെഎസ്‌ആര്‍‌ടിസിയുടെ ഉത്തരവ് കണ്ട് ഞെട്ടി ബന്ധുക്കൾ

സാങ്കേതികമായി സംഭവിച്ച പിഴവാണ് സംഭവത്തിന് കാരണമെന്നു വിശദീകരണം

ആലപ്പുഴ: ആറ് മാസം മുന്‍പ് കൊവി‌ഡ് ബാധിച്ച്‌ മരണമടഞ്ഞ കണ്ടക്‌ടർക്ക് എറണാകുളത്തേക്ക് സ്ഥലംമാ‌റ്റം. കെഎസ്‌ആര്‍‌ടിസി. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്‌ടറായിരിക്കെ മരണമടഞ്ഞ പൂച്ചാക്കല്‍ സ്വദേശി ഫസല്‍ റഹ്‌മാന്റെ പേരിലാണ് സ്ഥലംമാറ്റഉത്തരവ്. ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദ്ദേശമുണ്ട്.

read also: മൊബൈൽ സൗഹൃദം: യുവതിയെ കാണാൻ കണ്ണൂരിലെത്തിയ 68കാരന് യുവതി നൽകിയത് മുട്ടൻ പണി, വണ്ടിക്കൂലി നൽകി മടക്കിയയച്ച് പോലീസ്

സംഭവം വിവാദമായതോടെ കെഎസ്‌ആര്‍ടി‌സി അധികൃതര്‍ വിശദീകരണവുമായി എത്തി. സാങ്കേതികമായി സംഭവിച്ച പിഴവാണ് സംഭവത്തിന് കാരണമായതെന്നും മരണം യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പിഴവ് വന്നതോടെ കരട് സ്ഥലംമാറ്റ പട്ടികയിലില്ലായിരുന്ന ഫസലിന്റെ പേര് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നുമാണ് വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button