ErnakulamKannurLatest NewsKeralaNattuvarthaNews

മൊബൈൽ സൗഹൃദം: യുവതിയെ കാണാൻ കണ്ണൂരിലെത്തിയ 68കാരന് യുവതി നൽകിയത് മുട്ടൻ പണി, വണ്ടിക്കൂലി നൽകി മടക്കിയയച്ച് പോലീസ്

എറണാകുളം ഞാറക്കലിൽ നിന്നാണ് 68കാരൻ ട്രെയിനിൽ കണ്ണൂർ കൂത്തുപറമ്പിലെത്തിയത്

കണ്ണൂർ: മൊബൈൽ ഫോണിലൂടെ പരിചയത്തിലായ യുവതിയെ നേരിൽ കാണാൻ എറണാകുളത്ത് നിന്ന് കിലോമീറ്ററുകൾ താണ്ടി കണ്ണൂരിലെ കൂത്തുപറമ്പ് വരെ എത്തിയ വയോധികനെ യുവതി കബളിപ്പിച്ചു. യുവതി ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ വയോധികൻ കുടുക്കിലാക്കുകയായിരുന്നു. എറണാകുളം ഞാറക്കലിൽ നിന്നാണ് 68കാരൻ ട്രെയിനിൽ കണ്ണൂർ കൂത്തുപറമ്പിലെത്തിയത്. അതേസമയം തലേദിവസം വരെ ഫോണിൽ സംസാരിച്ച യുവതി ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. ഒടുവിൽ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായ വയോധികൻ പോലീസിനെ സമീപിച്ച് പരാതി അറിയിച്ചു.

കഴിഞ്ഞ മൂന്നു മാസമായി എല്ലാ ദിവസവും ഫോണിലൂടെ യുവതിയുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും, കണ്ണൂരിലേക്ക് വരുന്ന കാര്യം അറിയിച്ചിരുന്നു എന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ കണ്ടെത്തിയെങ്കിലും തനിക്ക് വയോധികനെ അറിയില്ലെന്നും, താൻ ആരെയും വിളിച്ചിട്ടില്ലെന്നും നിലപാടെടുത്ത യുവതി സ്റ്റേഷനിലേക്ക് വരാൻ തയ്യാറായില്ല.

സംസ്ഥാനത്ത് ശക്തമായ മഴ: നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുവതിയുടെമറുപടി പോലീസ് വയോധികനെ അറിയിച്ചെങ്കിലും ഇയാൾ മടങ്ങിപ്പോകാൻ തയ്യാറല്ലെന്ന് പോലീസിനെ അറിയിച്ചു. യുവതിയെ കണ്ടാൽ മാത്രമെ പോകുകയുള്ളുവെന്നും ഇയാൾ പറഞ്ഞു. ഇതോടെ വെട്ടിലായ പോലീസ് ഇയാളെ കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിച്ച് മടക്കയാത്രയ്ക്കുള്ള പണവും നൽകി അയയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button