Latest NewsEuropeNewsInternational

കോവിഡ്: പ്രതിഷേധത്തിനിടയിലും ഹെൽത്ത് പാസ് നിർബന്ധമാക്കി ഇറ്റലി

റോം: പ്രതിഷേധത്തിനിടയിലും ഹെൽത്ത് പാസ് നിർബന്ധമാക്കി ഇറ്റലി. വെള്ളിയാഴ്ച മുതൽ എല്ലാ തൊഴിലാളികൾക്കും ഇറ്റലിയിൽ ഹെൽത്ത് പാസ് നിർബന്ധമാണ്. ലോകത്തിലെ ഏറ്റവും കർശനമായ കോവിഡ് പ്രതിരോധ നടപടികളിലൊന്നായ ഹെൽത്ത് പാസ് നിയമത്തിന് പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ മന്ത്രിസഭ അംഗീകാരം നൽകി.

Read Also: ആര്യൻഖാനെ കുടുക്കിയത് ലഖിംപുര്‍ ഖേരിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ: ആരോപണവുമായി കപിൽ സിബൽ

പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുകയോ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം കാണിക്കുകയോ അല്ലെങ്കിൽ കോവിഡ് വൈറസ് ബാധിച്ച് രോഗമുക്തി നേടുകയും ചെയ്തവർക്ക് മാത്രമായിരിക്കും ഒക്ടോബർ 15 മുതൽ ഗ്രീൻ പാസ് ലഭിക്കുക. പൊതു – സ്വകാര്യ മേഖലകളിൽ ജോലിസ്ഥലത്ത് ഗ്രീൻ പാസ് ഹാജരാക്കിയില്ലെങ്കിൽ ശമ്പളമില്ലാതെ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്നാണ് ഉത്തരവ്.

ഗ്രീൻ പാസ് നിയമത്തിനെതിരെ ഇറ്റലിയിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്.

Read Also: എംബിഎ പഠിക്കാനാ​ഗ്രഹിച്ചു: സാധിക്കാതെ വന്നപ്പോൾ ചായവിറ്റ് എംബിഎ ചായ്‌വാലയായി: കോടീശ്വരനായി യുവ സംരംഭകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button