Latest NewsIndiaNews

എംബിഎ പഠിക്കാനാ​ഗ്രഹിച്ചു: സാധിക്കാതെ വന്നപ്പോൾ ചായവിറ്റ് എംബിഎ ചായ്‌വാലയായി: കോടീശ്വരനായി യുവ സംരംഭകൻ

മധ്യപ്രദേശ്:ജീവിത പാഠത്തെക്കാൾ വലിയ പാഠങ്ങൾ പഠിക്കാനില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ പ്രഫുൽ ബില്ലോറ എന്ന യുവ സംരംഭകൻ. മധ്യപ്രദേശിലെ ലാബ്രവ്ഡ ​​ഗ്രാമത്തിലെ കർഷകന്റെ മകനായാണ് പ്രഫുലിന്റെ ജനനം. എംബിഎ പഠിക്കണമെന്ന കഠിനമായ ആഗ്രഹമായിരുന്നു പ്രഫുലിന്. എന്നാൽ മൂന്നു തവണ ക്യാറ്റ് പരീക്ഷ എഴുതിയെങ്കിലും പ്രഫുലിന് വിജയിക്കാൻ സാധിച്ചില്ല. ഒടുവിൽ ഒരു ചായക്കട ആരംഭിച്ചു കൊണ്ട് ബിസിനസുകാരനാകുക എന്ന തന്റെ സ്വപ്നത്തെ പ്രഫുൽ യാഥാർത്ഥ്യമാക്കി. ഇന്ന് രാജ്യത്തെമ്പാടും 22 ഔട്ട്ലെറ്റുകളുള്ള പ്രഫുലിന്റെ സ്ഥാനം കോടീശ്വരൻമാരുടെ പട്ടികയിലാണ്.

ക്യാറ്റ് പരീക്ഷയിൽ വിജയിക്കാൻ സാധിക്കാതെ വന്ന പ്രഫുൽ കടുത്ത നിരാശയിലായിരുന്നു. എന്നാൽ പണം നൽകി പഠനം തുടരാൻ ആഗ്രഹിക്കാതെ പിതാവിന്റെ കയ്യിൽ നിന്നും വാങ്ങിയ 10000 രൂപ മൂലധനമാക്കി പ്രഫുൽ ഒരു ടീസ്റ്റാൾ ആരംഭിക്കുകയാണുണ്ടായത്. താൻ പഠിക്കണമെന്ന് ആ​ഗ്രഹിച്ച അഹമ്മദാബാദ് ഐഐഎംന്റെ മുന്നിൽ തന്നെയാണ് പ്രഫുൽ ടീസ്റ്റാൾ ആരംഭിച്ചത്.

ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ 16 കിലോയുടെ സ്വര്‍ണസാരി അണിയിച്ച് ഭക്തൻ

വളരെപ്പെട്ടെന്നാണ് പ്രഫുലിന്റെ ടീ സ്റ്റാൾ പ്രശസ്തമായകുകയും ഒരു ജോലിയിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതൽ വരുമാനം ടീസ്റ്റാളിൽ നിന്ന് ലഭിക്കാൻ തുടങ്ങിങ്ങുകയും ചെയ്തു. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയ പ്രഫുൽ കുടുംബത്തിൽ നിന്ന് തന്നെ 50000 രൂപ വായ്പയായി വാങ്ങി ഒരു പ്രാദേശിക മാനേജ്മെന്റ് കോളേജിൽ എംബിഎക്ക് ചേർന്നു. പ്രവേശനം നേടിക്കഴിഞ്ഞപ്പോഴാണ് പ്രഫുലിന് മറ്റൊരു കാര്യം മനസ്സിലായത്. ബിസിനസിനെക്കുറിച്ച് പഠിക്കുന്നതിനേക്കാൾ കൂടുതൽ ബിസിനസ് ചെയ്ത് നിരവധി കാര്യങ്ങൾ പഠിക്കാൻ തനിക്ക് സാധിച്ചു എന്ന്. തുടർന്ന് പഠനം ഉപേക്ഷിച്ച് വീണ്ടും ടീ സ്റ്റാളിലേക്ക് മടങ്ങി.

ഇം​ഗ്ലീഷ് സംസാരിച്ച്, ചായ വിൽക്കുന്ന മിടുക്കനായ ചെറുപ്പക്കാരനോട് ഐഐഎം വിദ്യാർത്ഥികളും അധ്യാപകരും പെട്ടെന്ന് സൗഹൃദത്തിലായി. പ്രഫുൽ തന്റെ ടീ സ്റ്റാളിന് ആദ്യമിട്ട പേര് മിസ്റ്റർ ബില്ലോറെ അഹമ്മദാബാദ് ടീ സ്റ്റാൾ എന്നായിരുന്നു. പലർക്കും അത് ഉച്ചരിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ പിന്നീട് പേര് എംബിഎ ചായ്വാല എന്ന് ചുരുക്കുകയായിരുന്നു. ഇതോടെ പഠിക്കാനാ​ഗ്രഹിച്ച വിഷയത്തിന്റെ പേരിൽ പേരിൽ തന്നെ ചായ വിൽപ്പനയും തുടർന്നു.

10 പട്ടാളക്കാർ ആരുമറിയാതെ പാകിസ്ഥാനിൽ കടന്ന് 37 പേരെ കൊലപ്പെടുത്തി, തെളിവിന് അവരുടെ ചെവി മുറിച്ചെടുത്തു:ഷമയോട് മേജർ രവി

‘എന്ത് ചെയ്താലും സത്യസന്ധതയോടും കഠിനാധ്വാനത്തോടും വിശ്വസ്തതയോടും കൂടി ചെയ്യുക. വിജയം വന്നുചേരും’. ഇതാണ് പ്രഫുലിന്റെ ബിസിനസ് മന്ത്രം. ‘ചെരിപ്പ് നന്നാക്കുന്ന വ്യക്തിയാണെങ്കിൽ ഏറ്റവും മികച്ച ജോലിക്കാരനാകുക, ചായ വിൽക്കുകയാണെങ്കിലും ഏറ്റവും മികച്ച ചായവിൽപനക്കാരനാകുക, നിങ്ങൾ എന്തു ചെയ്താലും ഏറ്റവും മികച്ച രീതിയിലാണ് എന്നുറപ്പാക്കുക’. പ്രഫുൽ പറയുന്നു.

shortlink

Post Your Comments


Back to top button