Latest NewsKeralaNattuvarthaNewsIndia

നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെ: വി ഡി സതീശൻ

തിരുവനന്തപുരം: നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെയെന്ന് വി ഡി സതീശൻ. സ്ത്രീശക്തിയുടെ ഏറ്റവും ഉദാത്തവും മനോഹരവുമായ സങ്കൽപമാണ് ദേവി. മനശക്തിയാലും കരുണയിലും കൂടി പ്രപഞ്ചത്തെയാകെ നിലനിറുത്ത മഹാഗൗരിയുടെ അനുഗ്രഹം എല്ലാവരിലും നിറയട്ടെയെന്നും വി ഡി സതീശൻ മഹാനാവമി ആശംസകൾക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.

Also Read:‘ഞാൻ എവിടെയും പോയി ഒളിച്ചിരുന്നിട്ടില്ല’: ഐഷ സുൽത്താന

‘പാർവ്വതിയെ ഗൗരിയായി ആരാധിക്കുന്ന വിശിഷ്ടമായ പുണ്യ ദിനം. അഭയവും കരുണയും ശാന്തിയും സ്നേഹവും നിറഞ്ഞ ദേവീ ഭാവമാണിന്ന് പൂജിക്കപ്പെടുന്നത്. മനശക്തിയാലും കരുണയിലും കൂടി പ്രപഞ്ചത്തെയാകെ നിലനിറുത്ത മഹാഗൗരിയുടെ അനുഗ്രഹം എല്ലാവരിലും നിറയട്ടെ’, പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് മഹാനവമി. പാർവ്വതിയെ ഗൗരിയായി ആരാധിക്കുന്ന വിശിഷ്ടമായ പുണ്യ ദിനം. അഭയവും കരുണയും ശാന്തിയും സ്നേഹവും നിറഞ്ഞ ദേവീ ഭാവമാണിന്ന് പൂജിക്കപ്പെടുന്നത്. സ്ത്രീശക്തിയുടെ ഏറ്റവും ഉദാത്തവും മനോഹരവുമായ സങ്കൽപമാണിത്. മനശക്തിയാലും കരുണയിലും കൂടി പ്രപഞ്ചത്തെയാകെ നിലനിറുത്ത മഹാഗൗരിയുടെ അനുഗ്രഹം എല്ലാവരിലും നിറയട്ടെ. നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെ എന്ന പ്രത്യേക പ്രാർഥനയാണ് ഈ മഹാനവമി ദിനത്തിൽ മനസ്സിൽ നിറയുന്നത്. പ്രാർഥനാ പൂർവ്വമായ ആശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button