Latest NewsNewsWeirdFunny & Weird

കഴുത്തോളം മണ്ണ്: കുഞ്ഞുങ്ങളെ രക്ഷിക്കാൻ അലറിക്കരഞ്ഞ് നായ: ഒടുവിൽ സംഭവിച്ചത്

പാലക്കാട്: കനത്ത മഴയിൽ മണ്ണിടിഞ്ഞപ്പോൾ അതിനടിയിൽ അകപ്പെട്ടത് നായയയും ആറ് കുഞ്ഞുങ്ങളും. നായയുടെ നിർത്താതെയുള്ള കുര കേട്ടാണ് പ്രദേശവാസികൾ ഇവിടേക്കെത്തിയത്. നാട്ടുകാരെത്തുമ്പോൾ കണ്ടത് കഴുത്തോളം മണ്ണു മൂടിയ നായ ഉറക്കെ കരയുന്നതാണ്.

ഇതോടെ നായയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നാട്ടുകാർ നടത്തിയത്. എന്നാൽ പിന്നീടാണ് നായയുടെ ആറ് കുഞ്ഞുങ്ങൾ കൂടി മണ്ണിനടിയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാണ് അമ്മ നായ ഉറക്കെ കരഞ്ഞതെന്ന് പിന്നീടാണ് നാട്ടുകാർക്ക് മനസിലായത്. രണ്ട് നായ്ക്കുട്ടികളെ മാത്രമേ മണ്ണിനടിയിൽ നിന്നു ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ.

Read Also  :  ‘ഭര്‍ത്താക്കന്‍മാരോട് പ്രതികരിച്ചാൽ അതോടെ അവള്‍ കുടുംബത്തില്‍ പിറക്കാത്തവളാകും, ഒരുമ്പെട്ടവളാകും, ഫെമിനിച്ചിയാകും’

പാലക്കാട് കപ്പൂർ കാഞ്ഞിരത്താണിയി സ്വദേശി കണ്ടംകുളങ്ങര ഹൈദരാലിയുടെ വീട്ടിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നാട്ടുകാരുടെ പരിചരണത്തിൽ അമ്മ നായയും രണ്ട് കുട്ടികളും സുഖം പ്രാപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button