Latest NewsIndia

ശിവകുമാറിന്റെ അഴിമതി ചർച്ച ചെയ്ത കോൺഗ്രസ് മീഡിയ കോ ഓർഡിനേറ്റർ സലീമിനെ കോൺഗ്രസ് പുറത്താക്കി

അദ്ദേഹത്തിന്റെ സഹായികൾ 50–100 കോടി രൂപയുണ്ടാക്കി. ഡികെ എത്രയുണ്ടാക്കിയിട്ടുണ്ടാവും എന്നാലോചിച്ചിട്ടുണ്ടോ?

ബെംഗളൂരു : കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ അഴിമതിക്കാരനാണെന്നു സൂചിപ്പിക്കുന്ന വിഡിയോ പുറത്തായതോടെ പ്രതിസന്ധിയിലായ പാർട്ടി നടപടിയുമായി രംഗത്ത്. കർണാടകയിലെ മുൻ എംപി വി.എസ്.ഉഗ്രപ്പയും മീഡിയ കോഓർഡിനേറ്റർ സലിമും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോയാണു പുറത്തായത്. സംഭവത്തിൽ ആറു വർഷത്തേക്കു സലിമിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ശിവകുമാർ മദ്യപാനിയാണെന്നും ഇരുവരും പറയുന്നുണ്ട്. വിഡിയോ സംസ്ഥാന കോൺഗ്രസിനുള്ളിലും പുറത്തും വിവാദമായി.

‘നേരത്തേ 6–8 ശതമാനമായിരുന്നു. ഡി.കെ.ശിവകുമാർ വന്നതോടെ 12 ശതമാനമായി. ഡികെ ചില അഡ്ജസ്റ്റ്മെന്റുകൾ നടത്തുന്നുണ്ട്. അദ്ദേഹം അഴിമതിക്കാരനാണ്. അദ്ദേഹത്തിന്റെ സഹായികൾ 50–100 കോടി രൂപയുണ്ടാക്കി. ഡികെ എത്രയുണ്ടാക്കിയിട്ടുണ്ടാവും എന്നാലോചിച്ചിട്ടുണ്ടോ? അദ്ദേഹം കളക്‌‌ഷൻ വ്യക്തിയാണ്’ – വിഡിയോയിൽ സലിം പറയുന്നു.

read also: കോൺഗ്രസിനെ വൻ പ്രതിസന്ധിയിലാക്കി ശിവകുമാറിന്റെ അഴിമതികള്‍ ചര്‍ച്ചചെയ്യുന്ന സ്വന്തം നേതാക്കളുടെ ദൃശ്യം പുറത്ത്‌

‘ഡികെയെ പ്രസിഡന്റാക്കാൻ നമ്മളെല്ലാം ഉറച്ചുനിന്നത് നിങ്ങൾക്കറിയില്ലേ?’ എന്നായിരുന്നു ഉഗ്രപ്പയുടെ പ്രതികരണം. മദ്യപിച്ച ശേഷം കുഴഞ്ഞ് അവ്യക്തമായാണു ഡികെ സംസാരിക്കുന്നതെന്നും സലിം പറയുന്നുണ്ട്. വാർത്താസമ്മേളനത്തിനു മുൻപ്, വിഡിയോ എടുക്കുന്നുണ്ടെന്ന് അറിയാതെയാണ് ഇരുനേതാക്കളും ഇങ്ങനെ സംസാരിച്ചത് എന്നാണു നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button