തൊടുപുഴ: ഓണക്കാലത്ത് കാന്തല്ലൂരിലെ കര്‍ഷകരില്‍നിന്ന് സർക്കാരിന് കീഴിലുള്ള ഹോര്‍ട്ടി കോര്‍പ് സംഭരിച്ച പച്ചക്കറികൾക്ക് ഇതുവരേയ്ക്കും പണം നൽകിയില്ലെന്ന് പരാതി. ഓണം കഴിഞ്ഞ് മാസങ്ങൾ കടന്നു പോയിട്ടും ലഭിക്കാനുള്ള തുകയിൽ ഒരു രൂപപോലും ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന് അറിയിച്ചിട്ടുണ്ട്.
Also Read:‘പിറന്ന മണ്ണിനായി പ്രാണൻ നൽകിയ സൈനികൻ’: വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് സുരേഷ് ഗോപി
നവംബര്‍ 12ന് മുൻപ് സംഭവത്തേക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന്
ഹോര്‍ട്ടികോര്‍പ് മാനേജിങ് ഡയറക്ടര്‍ക്കാണ് കമീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയിരിക്കുന്നത്. 2021 ആഗസ്റ്റ് 13 മുതല്‍ 18വരെ 10.81 ലക്ഷത്തിന്റെ പച്ചക്കറിയാണ് സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് കാന്തല്ലൂര്‍ വി.എഫ്.പി.സി.കെ ലേല വിപണിയില്‍നിന്ന് സംഭരിച്ചത്. ഹോര്‍ട്ടികോര്‍പ് ജില്ല മാനേജര്‍ കാന്തല്ലൂരില്‍ നേരിട്ടെത്തിയാണ് കര്‍ഷകരില്‍നിന്ന് പച്ചക്കറി സംഭരിച്ചത്.
കോവിഡ് സാഹചര്യവും സാമ്പത്തിക പ്രതിസന്ധികളും ഉണ്ടായിട്ടും കർഷകർക്ക് പണം നൽകാൻ സർക്കാരോ അധികാരികളോ തയ്യാറായിട്ടില്ല. എന്നാൽ കര്‍ഷകര്‍ക്ക് നല്‍കേണ്ട തുക അലോട്ട് ചെയ്തെന്നാണ് സംഭവത്തിൽ സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, കർഷകരുടെ അക്കൗണ്ടില്‍ തുക എത്തിയിട്ടുമില്ല. അതേസമയം, ഇതിനുമുൻപും കാന്തല്ലൂര്‍ വി.എഫ്.പി.സി.കെക്ക് ഹോര്‍ട്ടികോര്‍പ് 11ലക്ഷം രൂപ നല്‍കാനുണ്ടെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് ഡോ. ഗിന്നസ് മാടസാമി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments