പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരിൽ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാൻ എല്ലാ വഴികളും നമ്മൾ പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളിൽ കാണുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളിൽ അധികവും. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു ഒരു പരിധി വരെ തടയാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
മുഖത്തെ അമിത എണ്ണമയം ഒഴിവാക്കാനായി ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകുക. മുഖക്കുരുവിന് താരൻ ഒരു കാരണമാകാറുണ്ട്. തലയോട്ടിയും മുടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നല്ല ചൂടുള്ള സമയത്ത് വ്യായാമം ചെയ്യുമ്പോൾ മുഖത്ത് അടിഞ്ഞുകൂടുന്ന വിയർപ്പ് വൃത്തിയായി തുടച്ചുമാറ്റുക.
മുഷിഞ്ഞ വസ്ത്രങ്ങൾ വീണ്ടും ധരിക്കാതിരിക്കുക. ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകൾ പരമാവധി വൃത്തിയായി സൂക്ഷിക്കുക. ധാരാളം വെള്ളം കുടിക്കുക. ഭക്ഷണത്തിൽ ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
മുഖക്കുരു പൊട്ടിച്ചുകളയാതിരിക്കുക. ഇത് പിന്നീട് മുഖത്തെ പാടുകൾ രൂപപ്പെടുന്നതിന് കാരണമാകും. വൃത്തിയില്ലാത്ത കൈകൾ കൊണ്ട് മുഖത്തും മുഖക്കുരുവുള്ള ഭാഗങ്ങളിലും തൊടുന്ന ശീലം ഒഴിവാക്കുക.
Post Your Comments