Latest NewsNewsInternationalKuwaitGulf

വീഡിയോ ക്ലിപ്പിലൂടെ അഭിഭാഷകനെ അപമാനിച്ചു: പ്രമുഖ ആർട്ടിസ്റ്റിന് പിഴ ചുമത്തി കുവൈത്ത്

കുവൈത്ത് സിറ്റി: പ്രമുഖ ആർട്ടിസ്റ്റിന് പിഴ ചുമത്തി കുവൈത്ത്. വീഡിയോ ക്ലിപ്പിലൂടെ അഭിഭാഷകനെ അപമാനിച്ചെന്ന പരാതിയിലാണ് കുവൈത്തിലെ പ്രമുഖ ആർട്ടിസ്റ്റ് ഖാലിദ് അൽ മുല്ലയ്ക്ക് കുവൈത്ത് പിഴ വിധിച്ചത്. 3000 ദിനാറാണ് പിഴ. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിലൂടെ തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ അൽ മുല്ലയ്‌ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് പരാതി നൽകിയത്.

Read Also: ബിഎസ്എഫിന്റെ സാന്നിധ്യം വർധിപ്പിക്കുന്നത് രാജ്യത്തെ കൂടുതൽ ശക്തമാക്കും: കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് അമരീന്ദർ സിംഗ്

അതേസമയം ഒരു ടെലിവിഷൻ പ്രോഗ്രാമിൽ ആലപിച്ച ഗാനത്തിലൂടെ രാജ്യത്തെ നിയമ സംവിധാനത്തെയും അൽ മുല്ല അപമാനിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ അഭിമാനം സംരക്ഷിക്കാനും നിയമ സംവിധാനത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്താനും വേണ്ടിയാണ് അൽ മുല്ലയ്‌ക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്ന് അഭിഭാഷകൻ പറയുന്നു. അഭിഭാഷകന്റെ പരാതി പരിഗണിച്ച പബ്ലിക് പ്രോസിക്യൂഷൻ ഖാലിദ് അൽ മുല്ലയ്ക്ക് 3000 ദിനാർ പിഴ വിധിക്കുകയായിരുന്നു.

Read Also: കോൺഗ്രസിനെ വൻ പ്രതിസന്ധിയിലാക്കി ശിവകുമാറിന്റെ അഴിമതികള്‍ ചര്‍ച്ചചെയ്യുന്ന സ്വന്തം നേതാക്കളുടെ ദൃശ്യം പുറത്ത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button