കുവൈത്ത് സിറ്റി: പ്രമുഖ ആർട്ടിസ്റ്റിന് പിഴ ചുമത്തി കുവൈത്ത്. വീഡിയോ ക്ലിപ്പിലൂടെ അഭിഭാഷകനെ അപമാനിച്ചെന്ന പരാതിയിലാണ് കുവൈത്തിലെ പ്രമുഖ ആർട്ടിസ്റ്റ് ഖാലിദ് അൽ മുല്ലയ്ക്ക് കുവൈത്ത് പിഴ വിധിച്ചത്. 3000 ദിനാറാണ് പിഴ. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിലൂടെ തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ അൽ മുല്ലയ്‌ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് പരാതി നൽകിയത്.
അതേസമയം ഒരു ടെലിവിഷൻ പ്രോഗ്രാമിൽ ആലപിച്ച ഗാനത്തിലൂടെ രാജ്യത്തെ നിയമ സംവിധാനത്തെയും അൽ മുല്ല അപമാനിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ അഭിമാനം സംരക്ഷിക്കാനും നിയമ സംവിധാനത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്താനും വേണ്ടിയാണ് അൽ മുല്ലയ്‌ക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്ന് അഭിഭാഷകൻ പറയുന്നു. അഭിഭാഷകന്റെ പരാതി പരിഗണിച്ച പബ്ലിക് പ്രോസിക്യൂഷൻ ഖാലിദ് അൽ മുല്ലയ്ക്ക് 3000 ദിനാർ പിഴ വിധിക്കുകയായിരുന്നു.
Post Your Comments