COVID 19KeralaLatest NewsNews

സുരക്ഷ ഉറപ്പുവരുത്തണം: സ്‌കൂളുകളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റന്‍ ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. നവംബറില്‍ സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍റ്റിസി, സിഎസ്എല്‍റ്റിസി, ഡിസിസി എന്നിവ മാറ്റി ക്ലാസ് മുറികളും കെട്ടിടങ്ങളും അണുനശീകരണം നടത്തി അധികൃതര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ കൈമാറണമെന്നാണ് ഉത്തരവിൽ പറയുന്നത്.

സ്‌കൂൾ തുറക്കുന്നതിന് മുമ്പ് അവടെ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററുകൾ മാറ്റാൻ തീരുമാനമുണ്ടെങ്കിലും പൂർണമായി നടപ്പായിട്ടില്ല എന്ന് കമ്മീഷന് ബോധ്യമായ സാഹചര്യത്തിലാണ് ഉത്തരവ്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും, ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറിക്കും, ആരോഗ്യ വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി.

Read Also  :  ഒ.എന്‍.ജി.സിയില്‍ അവസരം: നവംബര്‍ 1 വരെ അപേക്ഷിക്കാം

കൊല്ലം അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വികാസ് വേണു സമർപ്പിച്ച ഹർജി പരിഗണിച്ച് കമ്മീഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൻമേൽ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും കമ്മീഷൻ നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button