Latest NewsCinemaNewsIndiaBollywoodEntertainment

ഭക്ഷണം കഴിക്കുന്നില്ല, കുളിയുമില്ല, ജയിലിലെ പൊതുടോയ്‌ലറ്റില്‍ പോകാന്‍ മടി: ആര്യൻ ഖാന്റെ ഇപ്പോഴത്തെ അവസ്ഥ

ആഡംബരക്കപ്പലിൽ വെച്ച് ലഹരിക്കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ ജയിലിൽ ആരോടും മിണ്ടുന്നില്ലെന്ന് അധികൃതർ. റിമാൻഡിൽ കഴിയുന്ന ആര്യൻ കടുത്ത നിരാശയിലാണെന്നാണ് റിപ്പോർട്ടുകൾ. ആര്യന്റെ അവസ്ഥയോർത്ത് ഷാരൂഖ് ഖാനും കുടുംബവും വിഷമത്തിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആര്യൻ ജയിലിൽ വേണ്ടത്ര ഭക്ഷണം കഴിക്കുകയോ ആവശ്യത്തിന് വെള്ളം കുടിക്കുകയോ ചെയ്യുന്നില്ലെന്നാണ് ജയിൽ അധികൃതർ നൽകുന്ന സൂചന.

Also Read:സുരക്ഷ ഉറപ്പുവരുത്തണം: സ്‌കൂളുകളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റന്‍ ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ

ജയില്‍ ടോയ്ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഭക്ഷണമൊക്കെ ഒഴിവാക്കുന്നത് എന്നാണു റിപ്പോർട്ട്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ക്വാറന്റൈന്‍ സെല്ലിലായിരുന്നു ആര്യനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടിയതിനെ തുടർന്ന് സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി ആര്യൻ കുളിക്കാതെയാണ് കഴിയുന്നത്. ജയിലില്‍ ഒറ്റയ്ക്ക് ഇരുന്ന് കരയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോള്‍ മാത്രമേ പ്രതികരിക്കുകയുള്ളു. ഒക്ടോബര്‍ 8 മുതല്‍ ജയിലിലാണ്.

വീട്ടില്‍ നിന്ന് ധരിക്കാനുള്ള ചില വസ്ത്രങ്ങള്‍ക്കൊപ്പം ബെഡ്ഷീറ്റുകളും ആര്യന്‍ ഖാന് ലഭിച്ചുവെന്ന് പറയപ്പെടുന്നു, അവിടെ എത്തിയപ്പോള്‍ ജയില്‍ കാന്റീനില്‍ നിന്ന് കുറച്ച്‌ കുപ്പി വെള്ളം വാങ്ങിയിരുന്നു. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. കേസില്‍ ഷാരൂഖ് ഖാന്‍ ശരിക്കും തകര്‍ന്നുപോയെന്നും നിസ്സഹായനായി നില്‍ക്കുകയാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button