ന്യൂഡല്‍ഹി: ദമ്പതികള്‍ തമ്മിലുള്ള വഴക്ക് ഒടുവില്‍ അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍. ഡല്‍ഹിയിലാണ് സംഭവം. മേഘ ആര്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പ്രസവിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് ജസ്വീറിന്റെ മൊഴി. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ജസ്വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : ഒരു വർഷത്തിനിടെ ലഭിച്ച ഏറ്റവും മികച്ച വിപണി മൂല്യം: നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്
യുവതിയുടെ പെരുമാറ്റത്തില്‍ ഇയാള്‍ പലപ്പോഴും അസ്വസ്ഥനായിരുന്നു. ഇയാള്‍ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം മുഴുവന്‍ ഇയാളോട് ചോദിക്കാതെ മേഘ അവളുടെ വീട്ടുകാര്‍ക്ക് നല്‍കുമെന്ന് ജസ്വീര് പൊലീസിനോട് പറഞ്ഞു. പലപ്പോഴും തങ്ങളുടെ കാര്യങ്ങളില്‍ അവളുടെ വീട്ടുകാര്‍ അനാവശ്യമായി ഇടപെടുമെന്നും അപസ്മാര ബാധിതയായതിനല് അവള്‍ക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാനാവില്ലെന്നതുമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
സംഭവദിവസം ഇരുവരും പരസ്പരം വഴക്കിട്ടിരുന്നു. അതിന് ശേഷം വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ മേഘ കിടന്നുറങ്ങുകയായിരുന്നു. അര്‍ധരാത്രിയോടെ ഭര്‍ത്താവ് അവളുടെ മുറിക്കകത്ത് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഭാര്യയുടെ പേരില്‍ ഒരു ആത്മഹത്യാ കുറിപ്പും എഴുതിവച്ചു. കൈയക്ഷരം കണ്ട് പിടിക്കപ്പെടുമെന്ന് ഭയന്ന് പിന്നീട് ആ കുറിപ്പ് കത്തിക്കുകയും ചെയ്തു. കത്തിയ കുറിപ്പിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് വീട്ടില്‍ നിന്ന് കണ്ടെടുത്തു.
Post Your Comments