കൊല്ലം: കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന് ഇരട്ടജീവപര്യന്തമാണ് കോടതി വിധിച്ചത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് ആവശ്യപ്പെട്ടത്. ഉത്രയുടെ മാതാപിതാക്കളും ഇതുതന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസ് ആയിരുന്നിട്ടും സൂരജിന് വധശിക്ഷ ലഭിക്കാതിരുന്നതിന് രണ്ട് കാരണങ്ങൾ ആണുള്ളത്.
Also Read:സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസരം: അപേക്ഷ ക്ഷണിച്ചു
പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലം ഇല്ല എന്നതുമാണ് കോടതി നിരീക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂരജിന് വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിലേക്ക് കോടതി നീങ്ങിയത്. ക്രൂരമായ കൊലപാതകം ചെയ്തിട്ടും പ്രായത്തിന്റെ ആനുകൂല്യം നൽകി വധശിക്ഷ നൽകാതിരുന്ന കോടതിയുടെ നിരീക്ഷണത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യത്തെ പ്രതിയാണ് സൂരജ്. ഉത്ര മരിച്ച് ഒരു വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. കേരളം ഏറെ നാളായി കാത്തിരുന്ന കേസായിരുന്നതിനാൽ കോടതിയിൽ വൻ ജനാവലി തന്നെയായിരുന്നു ഉണ്ടായിരുന്നത്. നിർവികാരനായാണ് സൂരജ് വിധി കേട്ടത്. യാതൊരു ഭാവവ്യത്യാസവും പ്രതിക്ക് ഉണ്ടായിരുന്നില്ല.
അതേസമയം, കോടതി വിധിയിൽ തൃപ്തരല്ലെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി. ഇത്രയും കുറ്റകൃത്യം ചെയ്ത ഒരു പ്രതിക്ക് കൃത്യമായ ശിക്ഷ നൽകിയില്ലെങ്കിൽ ഇത്തരം ശിക്ഷാവിധികൾ സമൂഹത്തിൽ കൂടുതൽ പ്രതികളെ ഉണ്ടാക്കാൻ സാധ്യതയുണ്ട്. വിധിയിൽ തൃപ്തരല്ലെന്നും തങ്ങൾക്ക് നീതികിട്ടിയില്ലെന്നും ഉത്രയുടെ അമ്മ മണിമേഖല വ്യക്തമാക്കി. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കണമെന്ന് കുടുംബം വ്യക്തമാക്കി.
Post Your Comments