MalappuramNattuvarthaLatest NewsKeralaIndiaNews

വെള്ള മുണ്ടും ഷർട്ടും ധരിച്ച മാന്യൻ ഗൂഗിൾ പേ ഉണ്ടോയെന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങി പണം നൽകാതെ മുങ്ങി

രണ്ട് കിലോ അയക്കൂറയും ഒന്നര കിലോ നാടന്‍ കോഴിയിറച്ചിയും ഒരു കിലോ ആട്ടിറച്ചിയുമാണ് ഇയാൾ വാങ്ങിയത്

മലപ്പുറം: വെള്ള മുണ്ടും ഷർട്ടും ധരിച്ച് മാർക്കറ്റിലെത്തിയ മാന്യൻ ഗൂഗിൾ പേ ഉണ്ടോയെന്ന് ചോദിച്ച്‌ ഇറച്ചിയും മീനും വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയെന്ന് പരാതി. മമ്പുറം ടൗണിലെ ഇറച്ചി – മത്സ്യ മാര്‍ക്കറ്റിലെത്തിയ ആളാണ് പണം നല്‍കാതെ സാധനവുമായി കടന്നത്. ഇയാൾ രണ്ട് കിലോ അയക്കൂറയും ഒന്നര കിലോ നാടന്‍ കോഴിയിറച്ചിയും ഒരു കിലോ ആട്ടിറച്ചിയും വാങ്ങിയിരുന്നു.

Also Read:ഊര്‍ജ്ജപ്രതിസന്ധി ബാധിക്കില്ല: കല്‍ക്കരി ശേഖരമുണ്ട്, ആവശ്യമുള്ളത് സംസ്ഥാനത്തിന് എത്തിക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി

രണ്ട് കിലോ അയക്കൂറ തൂക്കിയപ്പോള്‍ ആദ്യം ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചു.
ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ കാറില്‍ പൈസയുണ്ടെന്നും എടുത്തു തരാമെന്നും പറയുകയും തുടർന്ന് പ്രതി മുങ്ങുകയുമായിരുന്നെന്ന് വ്യാപാരികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മാർക്കറ്റിൽ തന്നെയുള്ള സമീപത്തെ ഇറച്ചിക്കടയില്‍ നിന്നാണ് ഇയാൾ മട്ടനും ചിക്കനും വാങ്ങിയത്. ഇവിടേയും ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു തട്ടിപ്പ്. സാധനം വാങ്ങി കാറില്‍ നിന്ന് പണവുമെടുത്ത് വരാമെന്ന് പറഞ്ഞയാള്‍ പിന്നീട് തിരിച്ചു വന്നില്ല.
വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്‌ മാന്യമായ പെരുമാറ്റമായിരുന്നു ഇയാളുടേത്. ഇയാളെ എവിടെ കണ്ടാലും തിരിച്ചറിയാന്‍ സാധിക്കുമെന്ന് വ്യാപാരികള്‍ നൽകിയ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button