Latest NewsKeralaNews

വിപണികൾ സജ്ജം! ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും

താലൂക്കിൽ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്തകൾ പ്രവർത്തിക്കുക

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ചന്തകൾക്ക് ഇന്ന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ 83 താലൂക്കുകളിലും ചന്ത ഉണ്ടാകുന്നതാണ്. വിഷുവിന്റെ തലേദിവസമായ ഏപ്രിൽ 13 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. അതേസമയം, മാർച്ച് 29, 31, ഏപ്രിൽ 1,2 തീയതികളിൽ ചന്തകൾ പ്രവർത്തിക്കുന്നതല്ല. ഉപഭോക്താക്കൾക്ക് ചന്തകൾ വഴി വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്.

താലൂക്കിൽ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്തകൾ പ്രവർത്തിക്കുക. മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1,630 വിൽപ്പനശാലകളിലും വിലക്കിഴിവിൽ സാധനങ്ങൾ ലഭ്യമാകുന്നതാണ്. ശബരി മുളക് പൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി, ചിക്കൻ മസാല, വാഷിംഗ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയുന്നതാണ്.

Also Read: എടിഎമ്മിലേക്ക് പണം കൊണ്ടുവന്നപ്പോൾ ആയുധമുള്ള സുരക്ഷാജീവനക്കാരൻ ഇല്ല, പ്രവർത്തിക്കാതെ സിസിടിവിയും: കവർച്ചയിൽ ദുരൂഹത

shortlink

Related Articles

Post Your Comments

Related Articles


Back to top button