ഓഹരി മൂല്യം കുതിച്ചുയർന്നതോടെ ലോകത്തിലെ ലക്ഷം കോടി ഡോളർ ക്ലബ്ബിൽ ഇടം നേടി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. ഏകദേശം ഒരു ട്രില്യൺ ഡോളറിനടുത്താണ് മെറ്റയുടെ വിപണി മൂല്യം. ഇതിനു മുൻപ് 2021-ലാണ് മെറ്റയുടെ വിപണി മൂല്യം ഒരു ട്രില്യൺ ഡോളർ പിന്നിടുന്നത്. അന്ന് 1.1 ട്രില്യൺ ഡോളറാണ് നേടാൻ സാധിച്ചത്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി കഴിഞ്ഞ വർഷം മെറ്റ 20,000 തൊഴിലവസരങ്ങളാണ് വെട്ടിക്കുറച്ചത്. ഇതിനുശേഷം 200 ശതമാനത്തോളമാണ് മെറ്റയുടെ ഓഹരികൾ കുതിച്ചത്. മറ്റു വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാൻ മെറ്റയ്ക്ക് സാധിച്ചിട്ടുണ്ട്.
മെറ്റയ്ക്ക് പിന്നാലെ ആപ്പിളും മൈക്രോസോഫ്റ്റും വമ്പൻ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 3 ലക്ഷം കോടി ഡോളറാണ് കവിഞ്ഞിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഓഹരി 1.7 ശതമാനത്തോളമാണ് ഉയർന്നത്. നിലവിൽ, ആപ്പിളും മൈക്രോസോഫ്റ്റും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ജനുവരി ആദ്യവാരം ആപ്പിളിനെ കടത്തിവെട്ടി മൈക്രോസോഫ്റ്റ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
Post Your Comments