Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: ആർടിഎ ബസ് ടാക്‌സി ഡ്രൈവർമാർക്കും തൊഴിലാളികൾക്കും സൗജന്യ പ്രവേശനം

ദുബായ്: ആർടിഎ ബസ്-ടാക്‌സി ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും എക്‌സ്‌പോയിൽ സൗജന്യ പ്രവേശനം അനുവദിച്ചു. ഹോട്ടൽ, റസ്റ്റോറന്റ്, കഫെറ്റീരിയ തൊഴിലാളികൾക്കും ഈ മാസം എക്‌സ്‌പോ സൗജന്യമായി കാണാം.

Read Also: രാജ്യദ്രോഹക്കേസിൽ അന്വേഷണം നേരിടുന്ന ആളുമായി സംസ്ഥാന മുഖ്യമന്ത്രിക്ക് അരമണിക്കൂറോളം സംസാരിക്കാൻ എന്താണ് വിഷയം? സന്ദീപ്

എക്‌സ്‌പോ ഓഫിസിൽ നേരിട്ടെത്തി മതിയായ രേഖകൾ ഹാജരാക്കിയാൽ ടിക്കറ്റ് ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആർടിഎ ബസ്, ടാക്‌സി ഡ്രൈവർമാർ തിരിച്ചറിയൽ കാർഡും താമസവിസയും കാണിച്ചാൽ മേളയിൽ ഒരു ദിവസം സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. നിർമാണ തൊഴിലാളികൾക്ക് സൗജന്യമായി സന്ദർശിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. എക്‌സ്‌പോ സൈറ്റിൽ ജോലി ചെയ്തവർ അടക്കമുള്ളവർക്ക് വിവിധ സംഘങ്ങളായി സന്ദർശനം നടത്താനാണ് അനുമതിയുള്ളത്

വീട്ടുജോലിക്കാർ, കുട്ടികളെ നോക്കുന്ന ആയമാർ എന്നിവർക്കും എക്‌സ്‌പോയിൽ സൗജന്യ പ്രവേശനം അനുവദിക്കും. 60 വയസ്സിനു മുകളിലുള്ളവർ, 18 വയസ്സിൽ താഴെയുള്ളവർ, വിദ്യാർഥികൾ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്കും പ്രവേശനം സൗജന്യമാണ്.

Read Also: ഉത്തർപ്രദേശ് മറ്റ് സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മികച്ച മാതൃക: യോഗി ആദിത്യനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button