IdukkiKeralaNattuvarthaLatest NewsNewsCrime

മുത്വലാഖിനെതിരെ അനുകൂല വിധി നേടിയ വീട്ടമ്മയെ ഭര്‍ത്താവ് ആക്രമിച്ചു

ഖദീജയെ മുത്വലാഖ് ചൊല്ലി പരീത് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നിയമപോരാട്ടം നടത്തി ഇവര്‍ അനുകൂല വിധി നേടിയെടുത്തിരുന്നു

ഇടുക്കി: മുത്വലാഖിനെതിരെ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. കൊന്നത്തടി സ്വദേശി ഖദീജയ്ക്കാണ് ഭര്‍ത്താവ് പരീതില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്.

ഇടുക്കിയിലായിരുന്നു സംഭവം. ഖദീജയെ മുത്വലാഖ് ചൊല്ലി പരീത് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നിയമപോരാട്ടം നടത്തി ഇവര്‍ അനുകൂല വിധി നേടിയെടുത്തിരുന്നു. ഇതില്‍ പ്രകോപിതനായ പരീത് ഇരുമ്പ് വടികൊണ്ട് ഖദീജയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖദീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് അറിയിച്ച് പൊലീസിനും കളക്ടര്‍ക്കും ഖദീജ പരാതി നല്‍കിയിരുന്നു. ആക്രമണത്തിന് ശേഷം പരീത് ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button