KeralaLatest NewsNewsIndia

ഖനനം ചെയ്യാനാണ് വന്നത്, പക്ഷെ അധികാരം ലഭിച്ചില്ല: വാര്യൻകുന്നനു വേണ്ടി പിരിച്ച പണം ഉപേക്ഷിച്ചിട്ട് പോകൂ – ജോൺ ഡിറ്റോ

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവെയ്ക്കുന്നുവെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ അലി അക്ബറിനെ ട്രോളി സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ജോൺ ഡിറ്റോ. അലി അക്ബർ ബിജെപിയെന്ന ബഹുജന പാർട്ടിയെ മുസ്ലീം വിരോധമെന്ന ലേബൽ ചാർത്തി നൽകുന്നത് നിർത്തണമെന്നും, വാര്യംകുന്നൻ സിനിമ ബിജെപിക്ക് ബാധ്യതയാകുമെന്നും അലി അക്ബറിനെ നിയന്ത്രിക്കണമെന്നും
താൻ മുൻപ് പറഞ്ഞിരുന്നതാണെന്ന് ജോൺ ഡിറ്റോ ഫേസ്‌ബുക്കിൽ കുറിച്ചു.

ഖനനം ചെയ്യാനാണ് വന്നത്. പക്ഷെ അധികാരം ലഭിച്ചില്ല. മുസ്ലീം പേരിൽ കൊയ്യാനുള്ള വയൽ ബിജെപിയിൽ ഇല്ല എന്ന നിരാശയിൽ പടം മടക്കുന്നുവെന്നും പക്ഷരഹിതനാകുന്നുവെന്നും അലി അക്ബറിനെ പരിഹസിച്ച് ജോൺ ഡിറ്റോ ഫേസ്‌ബുക്കിൽ എഴുതി. അലി പ്രധാനമന്ത്രിയെ അനുകൂലിച്ചത് ദേശീയതയുടെ സംരക്ഷണത്തിനോ ഭാരതീയജ്ഞാന വിനിമയങ്ങളെ സംരക്ഷിക്കുമെന്നു കരുതിയോ അല്ലെന്നും സ്വയം കുമ്പസാരിച്ചതു പോലെ അധികാര സ്ഥാനം കണ്ട് മോഹിച്ചാണെന്നും അദ്ദേഹം വിമർശിക്കുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

അലി അക്ബർ BJP യെന്ന ബഹുജന പാർട്ടിയെ മുസ്ലീം വിരോധമെന്ന ലേബൽ ചാർത്തി നൽകുന്നത് നിർത്തണമെന്നും, വാര്യംകുന്നൻ സിനിമ BJP ക്ക് ബാധ്യതയാകുമെന്നും അലി അക്ബർ നെ നിയന്ത്രിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. ‘അധികാരവും ആളനക്കവും കണ്ട് BJP യിലേക്ക് വന്ന തന്നെപ്പോലുള്ളവരെ’സ്വയംവിമർശിച്ചിട്ടാണ് അലി അക്ബർ BJP വിടുന്നത്. ഒരു പക്ഷവും ഇനിയില്ലത്രേ. വാര്യൻ കുന്നനു വേണ്ടി പിരിച്ച പണവും സ്വന്തം പേരിൽ വാങ്ങിയ 90 സെന്റ് സ്ഥലവും ഉപേക്ഷിച്ചിട്ടു വേണം പോവാൻ. മോഡിയെ അനുകൂലിച്ച് കേരളത്തിൽ ഒരു അഹിന്ദുവിന് നിൽക്കാനാവില്ല എന്ന് അലി അക്ബർ കണ്ടെത്തിയിരിക്കുന്നു. ഖനനം ചെയ്യാനാണ് വന്നത്. പക്ഷെ അധികാരം ലഭിച്ചില്ല. മുസ്ലീം പേരിൽ കൊയ്യാനുള്ള വയൽ BJP യിൽ ഇല്ല എന്ന നിരാശയിൽ പടം മടക്കുന്നു. പക്ഷരഹിതനാകുന്നു.

Also Read:താരന് പരിഹാരം ഇനി വീട്ടിൽ തന്നെയുണ്ട്

കൃഷ്ണ വിഗ്രഹത്തെ നായെ കൊണ്ട് ഉമ്മ വയ്പ്പിക്കുന്ന അലി അക്ബറിന്റെ ചെയ്തിയെ ഞാൻ വിമർശിച്ചപ്പോൾ അനേകം നിഷ്ക്കളങ്കരായ പരിവാർകാർ എന്നെ മാന്തിപ്പൊളിച്ചു. അന്നേ ഞാൻ പറഞ്ഞതാണ്. അലി മോഡിയെ അനുകൂലിച്ചത് ദേശീയതയുടെ സംരക്ഷണത്തിനോ
ഭാരതീയജ്ഞാന വിനിമയങ്ങളെ സംരക്ഷിക്കുമെന്നു കരുതിയോ അല്ല. സ്വയം കുമ്പസാരിച്ചതു പോലെ അധികാര സ്ഥാനം കണ്ട് മോഹിച്ചാണ്. അലി ഭായ്, 2012 മുതൽ നരേന്ദ്ര മോഡിയെ പിന്തുണച്ചതിന് എല്ലാ ഇടങ്ങളിലും നിന്ന് ഇടതു – ക്രിസ്ത്യൻ – ജിഹാദികളാൽ ഒഴിവാക്കപ്പെട്ട് നിൽക്കുന്ന ഞാൻ Facebook എന്ന ഒറ്റ പ്ലാറ്റ്ഫോമിൽമാത്രം ശ്വസിച്ചാണ് ചത്തിട്ടില്ല എന്ന് സ്വയം ബോധ്യപ്പെടുത്തുന്നത്. അങ്ങനെ നിൽക്കാൻ വലിയ ധൈര്യവും നിരാസക്തി ഇവയൊക്കെ വേണം. ഒരു ജീവിതം മുഴുവൻ സംഘപരിവാറിനായി ത്യജിച്ച് ഒരവകാശവാദവുമില്ലാതെ , ഒന്നുമാകാതെ നിൽക്കുന്ന ആയിരക്കണക്കിന് പ്രചാരകന്മാരും പ്രവർത്തകരും ഇവിടെയുണ്ട്. അതിനെയൊക്കെ മറികടന്ന് അഹിന്ദുവായതിന്റെ പേരിൽ എന്തു സംവരണമാണ് അലി അക്ബ്ബറിന് നൽകേണ്ടത്?

പ്രിയപ്പെട്ട മോഡി അനുകൂലികളെ , കേരളത്തിൽ BJP ക്ക് മേൽക്കൈ കിട്ടാത്തത് കേരളത്തിൽ ദേശീയ ബോധമുള്ളവർ ന്യൂനപക്ഷമായിട്ടാണ്. ജിഹാദികളും പള്ളിയും വെള്ളാപ്പുളിയൻമാരായ കമ്മ്യൂണിസ്റ്റുകളും കൂട്ടം ചേർന്നിരിക്കുന്നത് മൂലമുള്ള മന:പൂർവ്വവോട്ടിങ്ങു മൂലമാണ്. ഈ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി പ്രവർത്തിക്കുവാൻ മത ജാതി സംവരണങ്ങൾ നൽകേണ്ടതില്ല. ലാഭമില്ലാതെ വരുമ്പോൾ തിരിച്ചു നടക്കുന്ന അലി അക്ബർമാർ പോകുന്നതു തന്നെയാണ്നല്ലത്. യാത്രാ മംഗളങ്ങൾ. അലി അക്ബർ BJP യുടെ അംഗത്വം രാജിവച്ചിട്ടില്ല. അത് BJP തന്നെ ഒഴിവാക്കിക്കൊടുക്കേണ്ടതാണ്. ജനങ്ങളിലിറങ്ങി പ്രവർത്തിച്ച് നേടുന്ന തേ സ്ഥായിയാവൂ.. BJP ക്കാർ ഉണർന്നു പ്രവർത്തിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button