ഒട്ടുമിക്ക മനുഷ്യരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്നമാണ് താരനും, അതിനെ തുടർന്നുണ്ടാകുന്ന മുടികൊഴിച്ചിലും. മുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണം താരന്‍ തന്നെയാണ്. ശിരോചര്‍മ്മത്തിലെ വൃത്തിയില്ലായ്മയാണ് താരനുണ്ടാകാനുള്ള അടിസ്ഥാന കാരണമെന്നാണ് പഠനങ്ങൾ പറയുന്നത്. താരൻ അകറ്റി നിർത്തിയാൽ ഒരുപാട് ചർമ്മ രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷ നേടാനാവും.
ചെമ്പരത്തി താളി മുതൽ, നാരങ്ങയും മറ്റ് അനേകം ഒറ്റമൂലികളും താരൻ അകറ്റാൻ നമ്മുടെ അറിവിൽ ലഭ്യമാണ്. പക്ഷെ താരൻ പൂർണ്ണമായും അകന്ന് പോയാൽ മാത്രമേ മുടി കൊഴിച്ചിലിനും പരിഹാരമാവുകയുള്ളൂ. എന്നാൽ അതിനേക്കാളില്ലാമുപരി പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടിവളര്‍ച്ചയ്ക്ക് കൂടുതൽ സഹായിക്കും. ആഹാരത്തില്‍ ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും അളവ് കുറയുമ്പോള്‍ മുടിയുടെ വളര്‍ച്ച മുരടിക്കും. ക്രമേണ മുടി കൊഴിച്ചില്‍ ആരംഭിക്കുകയും ചെയ്യും.
താരൻ അകറ്റാൻ ഏറ്റവും നല്ല ഒറ്റമൂലിയാണ് വെളിച്ചെണ്ണ. എന്നാൽ വെളിച്ചെണ്ണ എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്കറിയില്ല. ആദ്യം ഷാംപൂ തേച്ച് തല കഴുകുകയാണ് വേണ്ടത്. കണ്ടീഷണർ ഒരിക്കലും ഉപയോഗിക്കരുത്. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച്, മുടി നനവോടെ വിടർത്തുക. തുടർന്ന് വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. ചൂടുള്ള ഒരു ടവൽ ഉപയോഗിച്ച് മുടി പൊതിയുക. തലയോട്ടിക്ക് ചുറ്റും ചൂടു കൂട്ടാനാണിത്. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. പൂർണമായും എണ്ണമയം നീക്കം ചെയ്യുക. ഇങ്ങനെ ചെയ്താൽ താരൻ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
Post Your Comments