ThiruvananthapuramKollamPathanamthittaLatest NewsKeralaNattuvarthaNewsIndia

ശബരിമല യുവതീ പ്രവേശവും പൗരത്വ നിയമഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവും പൗരത്വ നിയമഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ. ഗുരുതര-ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ വ്യക്തമാക്കിയത്.

Also Read:കലിതുള്ളി കാലവർഷം, ചാലക്കുടിയിൽ കണ്ട്രോൾ റൂം തുറന്നു, ജാഗ്രത പുലർത്താൻ നിർദ്ദേശം

കേസുകൾ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് നടപടികള്‍ വേ​ഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസുകളുടെ നിലവിലെ സ്ഥിതിയും ക്രിമിനല്‍ സ്വഭാവവും പരിഗണിച്ച്‌ നടപടിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഐജിയുടെ നേത്യത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ശബരിമല യുവതി പ്രവേശനത്തിനും പൗരത്വ നിയമ ഭേദഗതി (സിഎഎ) ക്കും എതിരെ സമരം ചെയ്തവര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് വി ഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button