KozhikodeKeralaLatest NewsNews

മണ്ണുമാന്തി കയറ്റി പോയ ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞു

കോഴിക്കോട്: റോഡ് തകർന്ന് മണ്ണുമാന്തിയുമായി പോവുകയായിരുന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഒളവണ്ണ മാത്തറ – കുരിക്കാവ് പള്ളി റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സമീപത്ത് മണ്ണിടിഞ്ഞ് വീണത് നീക്കാൻ കൊണ്ടുപോയ ചെറിയ മണ്ണുമാന്തി യന്ത്രം കയറ്റിയ ടിപ്പർ മറിഞ്ഞ് കളത്തിങ്കൽ ഷാഹിദിൻ്റെ വീടിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നു.

ടിപ്പർ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ജെസിബി ഓപ്പറേറ്ററും വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. വീട്ടിൽ ഷാഹിദടക്കം അടുക്കളയിലും മുറികളിലുമായി ഉണ്ടായിരുന്ന അഞ്ചുപേരും ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. റോഡിൽ നിന്ന് 15 അടിയിലേറെ കെട്ടിയുയർത്തിയ റോഡാണ് തകർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button