Latest NewsUAENewsInternationalGulf

ആദ്യ എമിറേറ്റി സർജൻ ഡോ അഹമ്മദ് കാസിം അന്തരിച്ചു

ദുബായ്: ആദ്യ എമിറേറ്റി സർജൻ ഡോ അഹമ്മദ് കാസിം അന്തരിച്ചു. ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ വ്യക്തിയാണ് അഹമ്മദ് കാസിം. മെഡിക്കൽ പഠനത്തിന് ശേഷം ട്രിനിഡാഡിൽ കാഷ്വാലിറ്റി ഓഫീസറായി 1955 ൽ ഔദ്യോഗികവൃത്തി ആരംഭിച്ച അദ്ദേഹം 1958 ൽ എഡിൻബർഗിൽ നിന്നും 1960 ൽ ഇംഗ്ലണ്ടിൽ നിന്നും എഫ്ആർസിഎസ് നേടി. മുതിർന്ന ഓർത്തോപീഡിക് സർജനായാണ് ട്രിനിഡാഡിലേക്ക് മടങ്ങിയത്.

Read Also: ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ജന്മഭൂമി ലേഖകന്‍ മരിച്ചു

1977 ൽ റാഷിദ് ഹോസ്പിറ്റലിൽ സ്‌പെഷ്യലിസ്റ്റ് ഓർത്തോപീഡിക് സർജനായാണ് ദുബായിയിൽ അദ്ദേഹം പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട് അദ്ദേഹത്തെ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജനായും സർജിക്കൽ വിഭാഗം തലവനായും ഉയർത്തി. അസ്ഥിരോഗ വിഭാഗം തുറന്നതിന് ശേഷം അദ്ദേഹത്തെ ദുബായ് ആശുപത്രിയിലേയ്ക്ക് മാറ്റി. 2004 ലാണ് അദ്ദേഹം വിരമിക്കുന്നത്.

അബ്ദുൽ കാസിമിന്റെ വിയോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെഡിക്കൽ രംഗത്തെ കാസിമിന്റെ സേവനത്തെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു.

Read Also: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button