ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കീഴടങ്ങാനുള്ള സുരക്ഷ സേനയുടെ അഭ്യര്‍ത്ഥന ഭീകരര്‍ തള്ളിയതോടെ മേഖല പൂര്‍ണ്ണമായി സൈന്യം വളഞ്ഞു. അതേ സമയം ഷോപ്പിയാനില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷ സേന അറിയിച്ചു. തുല്‍റാന്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നാണ് സുരക്ഷ സേന അറിയിച്ചത്. പൂഞ്ചില്‍ പീര്‍പഞ്ചാള്‍ മേഖലയിലില്‍ രാവിലെ ഏട്ടരയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. വനമേഖല വഴി നുഴഞ്ഞ് കയറാന്‍ ശ്രമിക്കുകയായിരുന്നു ഭീകരര്‍. ഇതെതുടര്‍ന്നാണ് സൈന്യം മേഖലയില്‍ തെരച്ചില്‍ തുടങ്ങിയത്. വനത്തിനുള്ളില്‍ പത്ത് കിലോമീറ്റര്‍ ഉള്ളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
Read Also : രാജ്യത്ത് പുതിയ എയര്‍ലെന്‍സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി : ആകാശ് എയര്‍ലൈന്‍സിന്റെ തലപ്പത്ത് ഇവര്‍
ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്. കൊട്ടാരാക്കര ഓടനാവട്ടം സ്വദേശി വൈശാഖ് എച്ച് ആണ് വീരമൃത്യു വരിച്ച മലയാളി സൈനികന്‍.
വൈശാഖിനെ കൂടാതെ ജൂനീയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ജസ് വീന്ദ്രര്‍ സിങ്, നായിക് മന്‍ദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജന്‍ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.
Post Your Comments