Latest NewsNewsIndia

‘മുംബൈ പൊലീസ് തനിക്ക് പുറകെയാണ്,സുരക്ഷയിൽ ആശങ്കയുണ്ട്’: പരാതിയുമായി സമീർ വാങ്കഡേ

എൻസിബി ഡെപ്യൂട്ടി ഡി ജി അശോക് ജെയ്നൊപ്പമാണ് ഡിജിപിക്ക് മുന്നിൽ സമീർ പരാതി നൽകാനെത്തിയത്

മുംബൈ : മുംബൈ പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേ. തനിക്കെതിരെ മുംബൈ പൊലീസ് ചാരപ്പണി നടത്തുന്നു എന്നും, തന്‍റെ സുരക്ഷയിൽ ആശങ്ക ഉണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ.

എൻസിബി ഡെപ്യൂട്ടി ഡി ജി അശോക് ജെയ്നൊപ്പമാണ് ഡിജിപിക്ക് മുന്നിൽ സമീർ പരാതി നൽകാനെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈ പൊലീസ് തനിക്ക് പുറകെയാണ്. അമ്മയുടെ ശവകുടീരത്തിൽ പ്രാർഥിക്കാനായി പോവുമ്പോൾ ഒഷിവാര സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ പിന്തുടരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് സമീർ വാങ്കഡെ പരാതി നൽകിയിരിക്കുന്നത്.

Read Also  :  ശബരിമല യുവതീ പ്രവേശവും പൗരത്വ നിയമഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ

അതേസമയം, ആര്യൻഖാനടക്കം പ്രതിയായ ലഹരി മരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ഉന്നയിച്ചിരുന്നു. മുംബൈ പൊലീസോ സർക്കാർ നിയോഗിക്കുന്ന പ്രത്യേക കമ്മീഷനോ കേസിൽ സമാന്തര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button