ഡൽഹി: നവരാത്രി കാലത്ത് വമ്പിച്ച ഓഫറുകളും മറ്റും നൽകി തങ്ങളുടെ ഉൽപ്പന്നം വിറ്റഴിക്കാനുള്ള ശ്രമം പല ഇ-കൊമേഴ്സ് കമ്പനികളും നടത്താറുണ്ട്. ഇത്തരത്തിൽ കോണ്ടം വിൽക്കാൻ നവരാത്രി ഓഫർ പ്രഖ്യാപിച്ച ‘നൈക’ എന്ന ഇ-കൊമേഴ്സ് കമ്പനിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പേരാണ് കമ്പനിക്കെതിരെ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുള്ളത്.
നവരാത്രി ഓഫറായി കോണ്ടത്തിന് 40 ശതമാനം വിലക്കിഴിവ് വാഗ്ദാനം ചെയ്താണ് നൈക ഓൺലൈനായി കോണ്ടം വിൽക്കാൻ ശ്രമിച്ചത്. എന്നാൽ ട്വിറ്ററിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നു. ഹൈന്ദവരുടെ ആഘോഷമായ നവരാത്രിയും കോണ്ടവും തമ്മിൽ എന്താണ് ബന്ധമെന്ന് സുനൈന ഹൂലെ എന്ന യുവതി ട്വിറ്ററിൽ ചോദ്യം ഉന്നയിച്ചു. നൈകയുടെ പരസ്യം പതിച്ചുള്ള സ്ക്രീൻഷോട്ടും സുനൈന പങ്കുവെച്ചു.
ഫേസ്ബുക്കിന് പിന്നാലെ ജിമെയിലും: രാജ്യത്ത് ജി മെയിൽ സേവനം തകരാറിൽ
നൈകയുടെ പ്രവർത്തി ഹിന്ദുക്കളെയും നവരാത്രിയെയും അപമാനിക്കുന്നതാണെന്ന് സുനൈന ട്വീറ്റ് ചെയ്തു. ഇതോടെ കൂടുതൽ പേർ ഈ ട്വീറ്റ് ഏറ്റെടുക്കുകയും പ്രതിഷേധവുമായി എത്തുകയുമായിരുന്നു. കോണ്ടം ഉപഭോഗത്തെ കുറിച്ച് ബോധവത്കരിക്കാനുള്ള ശ്രമമാണോ അല്ല വിൽപ്പന ഉയർത്താനുള്ള ശ്രമമാണോയെന്നാണ് കമ്പനിക്കെതിരെ ഉയർന്ന മറ്റൊരു ചോദ്യം.
Post Your Comments