ന്യുഡല്‍ഹി: മനുഷ്യാവകാശ വിഷയങ്ങളില്‍ ചിലര്‍ സ്വീകരിക്കുന്ന തിരഞ്ഞെടുപ്പ് സമീപനം രാജ്യത്തിന്റെ പ്രതിഛായക്ക് കോട്ടം തട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കുമുള്ള കണ്ണുകൊണ്ടാണ് നോക്കുന്നത്. അത് മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും ഹാനികരമാണ്.
Read Also : ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ
ചിലര്‍ ചില സംഭവങ്ങളില്‍ മാത്രം മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നു. മറ്റു ചിലതില്‍ കാണുന്നില്ല. രാഷ്ട്രീയ കണ്ണടയിലൂടെ നോക്കുമ്പോള്‍ മാത്രമാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നത്. ഇത്തരം തിരഞ്ഞെടുപ്പ് സ്വഭാവം ജനാധിപത്യത്തിന് ഹാനികരമാണ്. -മോദി പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28-ാം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സബ്കാ സാത്ത്, സബ്കാ വികാസ് മുദ്രാവാക്യം എല്ലാവരുടെയും മനുഷ്യാവകാശത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments