Latest NewsKeralaNewsIndia

‘മുഖ്യമന്ത്രി പറഞ്ഞത് നുണ, വീണ ജോർജ് മന്ത്രിയായത് പിണറായിയുടെ പെറ്റ് ആയതുകൊണ്ട്’: പി സി ജോർജ്

തിരുവനന്തപുരം: ഐ.എസിൽ ചേർന്ന മലയാളികളുടെ ലിസ്റ്റ് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടിരുന്നു. ഇതിൽ മുഖ്യമന്ത്രി പറഞ്ഞ കണക്കുകൾ തെറ്റാണെന്ന് ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോർജ് ആരോപിക്കുന്നു. ‘ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നത് എവിടേക്കാണ്. കല്യാണം കഴിഞ്ഞാൽ ഒരു പ്രസവം നിർബന്ധം ആണ്. അത് കഴിഞ്ഞാല്‍ അവരെ സിറിയയിലേക്കാണ് കൊണ്ടുപോകുന്നത്. താലിബാൻ പട്ടാളക്കാർക്ക് ഇട്ടുകൊടുക്കുകയാണ്. എന്താണ് മുസ്ലീം പെണ്‍കുട്ടികളെ കൊണ്ടുപോകാത്തത്. മുസ്ലീങ്ങള്‍ പറയുന്നത് ഇവിടെ മുസ്ലീങ്ങള്‍ മാത്രം മതിയെന്നാണ്. എന്നാല്‍ ആ സ്വഭാവം മാറണം. എല്ലാവരും ഒത്തൊരുമിച്ച്‌ പോകുകയാണ് വേണ്ടത്. ഇവന്‍മാര് കൊണ്ട് പോയ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞതൊന്നുമല്ല യഥാര്‍ത്ഥ കണക്ക്. വിവരങ്ങള്‍ ഞങ്ങളുടെ കൈയ്യിലുണ്ട്. അവരുട ദുരനുഭവങ്ങളുടെ വീഡിയോ പകർത്തിവെച്ചിട്ടുണ്ട്. അതൊന്നും ഞാൻ പുറത്തുവിട്ടില്ല, പുറത്തുവിട്ടാൽ കേരളത്തിൽ കലാപം ഉണ്ടാകും’, പി സി പറയുന്നു.

Also Read:സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് ഉപയോഗിക്കരുത്: സ്പീക്കര്‍

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയെ കുറിച്ചും പി സി മറുപടി നൽകുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് പി സി തന്റെ വിവാദപ്രസ്താവനയ്ക്ക് മറുപടി നൽകുന്നത്. കൊറോണയെ തുടർന്ന് ഇത്രയും അധികം ആളുകൾ മരിക്കാനുണ്ടായതിന്റെ ഉത്തരവാദിത്വം വീണ ജോർജ്ജ് ഏറ്റെടുക്കണം, ഈ സ്ഥാനത്ത് ഇരിക്കാൻ അവർ യോഗ്യയല്ല എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂവെന്ന് പിസി വ്യക്തമാക്കുന്നു. പിണറായി വിജയൻറെ പെറ്റ് ആയതുകൊണ്ടാണ് വീണ ജോർജ് മന്ത്രിയായതെന്നും പി സി പരിഹസിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് പിസിക്കെതിരെ കേസ് എടുത്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് സംഭവത്തില്‍ കേസ് നൽകിയത്. കേരളത്തിലെ കൊവിഡ് കേസുകള്‍ വർധിച്ചുനിന്ന സാഹചര്യത്തില്‍ ക്രൈം സ്‌റ്റോറി മലയാളം എന്ന എഫ് ബി പേജിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് വീണാ ജോർജിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button