Latest NewsCricketNewsSports

പുതിയ ഐപിഎൽ ടീമുകൾക്കായി അദാനി ഗ്രൂപ്പും ആർപിഎസ്ജി ഗ്രൂപ്പും രംഗത്ത്

മുംബൈ: പുതിയ ഐപിഎൽ ടീമുകൾക്കായി വ്യവസായികളായ ഗൗതം അദാനിയും (അദാനി ഗ്രൂപ്പ്) സഞ്ജീവ് ഗോയങ്കയും(ആർപിഎസ്ജി ഗ്രൂപ്പ്) രംഗത്ത്. അഹമ്മദാബാദ് കേന്ദ്രമാക്കിയുള്ള ഫ്രാഞ്ചൈസിക്കായാണ് അദാനി ഗ്രൂപ്പിന്റെ ശ്രമമെങ്കിൽ ആർപിഎസ്ജി ഗ്രൂപ്പ് ലക്‌നൗ ഫ്രാഞ്ചൈസിക്കായാണ് ശ്രമിക്കുന്നത്.

അദാനിക്കും ആർപിഎസ്ജിക്കുമൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെറന്റ് ഫാർമ, ഹൈദരാബാദിൽ നിന്നുള്ള ഔർബിന്തോ ഫാർമ തുടങ്ങിയ കമ്പനികളും ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. രണ്ടു പുതിയ ടീമുകളാണ് അടുത്ത സീസൺ മുതൽ ഐപിഎല്ലിൽ ഉണ്ടാവുക.

Read Also:- താറാവ് മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ!

നേരത്തെ ക്രിക്കറ്റിൽ താൽപര്യം പ്രകടിപ്പിച്ച വ്യക്തിയാണ് അദാനി. അതേസമയം, റൈസിംഗ് പൂനെ സൂപ്പർ ജയന്റ് ഉടമസ്ഥാനയിരുന്ന സഞ്ജീവ് ഗോയങ്ക വീണ്ടും ടീം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അഹമ്മദാബാദ്, ലക്നൗ, ധർമ്മശാല, ഗുവാഹത്തി, റാഞ്ചി എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികൾക്കയാണ് ബിസിസിഐ ടെൻഡർ ക്ഷണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button