തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ 10.30 മുതല്‍ മൃതദേഹം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി, സാംസ്‌കാരിക നേതാക്കള്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ രാത്രി വൈകിയും നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.
അതേസമയം നെടുമുടി വേണുവിന്റെ വേര്‍പാട് കലാ-സാംസ്‌കാരിക മേഖലയ്ക്ക് കനത്ത ആഘാതമാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. 40 വര്‍ഷത്തിലേറെയായുള്ള പരിചയമാണെന്നും വ്യക്തിപരമായ നഷ്ടമാണെന്നും ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
Post Your Comments