Latest NewsKeralaNews

അവന്‍ ഗോവിന്ദച്ചാമിയെ പോലെ തടിച്ചുകൊഴുക്കും : നാല് പതിറ്റാണ്ട് അവന് തീറ്റ കൊടുക്കേണ്ടത് നമ്മുടെ നികുതിപ്പണം കൊണ്ട്

ഉത്ര കേസിലെ വിധിയില്‍ സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണം

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന വിധിയായിരുന്നു ഉത്ര കൊലക്കേസിന്റേത്. അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചിരിക്കുന്നു. വധ ശിക്ഷതന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചെങ്കിലും പ്രതിയുടെ പ്രായവും, മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്ന പശ്ചാത്തലവും കണക്കിലെടുത്ത് കോടതി വധശിക്ഷ ഒഴിവാക്കുകയായിരുന്നു.

Read Also : സൂരജിന് ലഭിച്ച ശിക്ഷ പോരാ, ഉത്രയുടെ പിതാവ് നിയമപോരാട്ടത്തിന്

എന്നാല്‍ കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ‘പൊതുപ്പണം ഉപയോഗിച്ച് തടിച്ചുകൊഴുക്കാന്‍ ഒരുവിധി. നാല് പതിറ്റാണ്ട് അവന് തീറ്റ കൊടുക്കേണ്ടത് നമ്മുടെ നികുതിപ്പണം കൊണ്ട്. പ്രതിക്ക് നീതി കൊടുക്കാനായിരുണെങ്കില്‍ എന്തിനാണ് ഒരു കോടതി? ഇരയുടെ ജീവനേക്കാള്‍ സഹതാപം വേട്ടക്കാരനോട് തോന്നുന്ന ഒരു പ്രതേക നീതിപീഠം തന്നെ,’ സോഷ്യല്‍ മീഡിയയിലെ ചില അഭിപ്രായങ്ങള്‍ ഇങ്ങനെ.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ജീവിതത്തില്‍ തടിച്ചുകൊഴുത്തതും, പുതുക്കിയ ജയില്‍ മെനുവും എല്ലാം ചിലര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. വധശിക്ഷയാണ് ഇത്തരക്കാരുടെ കണ്ണില്‍ അഭികാമ്യം.

സൂരജിന് വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. എന്നാല്‍ പ്രതിയുടെ പ്രായവും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും കണക്കിലെടുത്ത് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയാണെന്ന് കോടതി പറഞ്ഞിരുന്നു. കൊലക്കുറ്റത്തിനും വധശ്രമത്തിനും സൂരജിന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. വിഷവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് 10 വര്‍ഷം തടവും തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷം തടവും സൂരജ് അനുഭവിക്കണം. ഈ 17 വര്‍ഷത്തിനുശേഷമാണ് ഇരട്ട ജീവപര്യന്തവും അനുഭവിക്കേണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button