തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിനു താഴെയുള്ള കോര്പറേഷന് ഓഫിസില്‍ അഴിമതി നടന്നിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല. പിന്നെ ആഭ്യന്തര വകുപ്പും പോലീസും എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ഒരുപറ്റം ഉദ്യോഗസ്ഥര്‍, കോര്പറേഷന് ഓഫിസില്‍ സാധാരണക്കാര്‍ അടച്ച കെട്ടിടനികുതിയും ഭൂനികുതിയും തട്ടിയെടുത്തതെന്നും ഇവരെ സസ്പെന്‍ഡ് ചെയ്തെങ്കിലും അറസ്റ്റു ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരെക്കൊണ്ട് പണം തിരികെ അടപ്പിച്ച് കേസില്‍നിന്നും രക്ഷിച്ചെടുക്കാനാണ് മേയറും സിപിഎമ്മും ശ്രമിക്കുന്നതെന്നും പട്ടിജാതി ഫണ്ട് തട്ടിയെടുത്ത സംഭവവും തിരുവനന്തപുരം കോര്‍പറേഷനില്‍ ഉണ്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ സംഭവത്തിൽ ഒരു ക്ലാര്‍ക്കിനെ ബലിയാടാക്കി രാഷ്ട്രീയ നേതാക്കളെ സിപിഎം രക്ഷിച്ചെടുക്കുകയായിരുന്നുവെന്നും ആറ്റുകാല്‍ പൊങ്കാല നടത്താതെ അതിന്റെ പേരിൽ ലക്ഷങ്ങളാണ് സിപിഎം നേതാക്കള്‍ മുക്കിയതെന്നും വിഡി സതീശൻ പറഞ്ഞു.
Post Your Comments